ബർലിൻ:ലബോറട്ടറികളിൽ പരിശോധന നടത്തുംമുമ്പുതന്നെ കൊവിഡ് രോഗികളെ തിരിച്ചറിയാൻ നായ്ക്കൾക്ക് നൽകിയ പരിശീലനം വിജയകരമെന്ന് റിപ്പോർട്ട്. ജർമ്മൻ പട്ടാളത്തിലെ എട്ടു നായ്ക്കളെയാണ് ഹാനോവർ വെറ്ററിനറി സ്കൂളിന്റെ സഹായത്തോടെ പരിശീലിപ്പിച്ചത്.
കൊവിഡ് രോഗികളും അല്ലാത്തവരുമായ ആയിരംപേരുടെ സ്രവങ്ങൾ മണത്ത് അറിയാൻ നൽകി. 94 ശതമാനവും അവ ശരിയായി തിരിച്ചറിഞ്ഞു.
രോഗികളിലെയും അല്ലാത്തവരിലെയും ശ്വാസത്തിലും ശരീരത്തിലും ഗന്ധവ്യത്യാസം ഉണ്ടാകും. മനുഷ്യനെക്കാൾ ഘ്രാണശേഷിയുള്ള നായ്ക്കൾക്ക് ഇതു തിരിച്ചറിയാനാവും.
വിമാനത്താവളങ്ങളിലും ആൾക്കൂട്ടമുണ്ടാവുന്ന സ്റ്റേഡിയങ്ങളിലും മറ്റും രോഗികളെ ഉടനടി തിരിച്ചറിയാൻ ഇവയെ നിയോഗിക്കാനാണ് നീക്കം.