kumkum

മുംബയ്: രണ്ടുദശാബ്ദങ്ങളായി നൂറോളം സിനിമകളിൽ അഭിനയിച്ച മുൻ ബോളിവുഡ് നടി കുങ്കും (86) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചൊവ്വാഴ്ച മുംബയ് ബാന്ദ്രയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

ബിഹാർ സ്വദേശിയായ കുങ്കുമിനെ സംവിധായകൻ ഗുരുദത്ത് ആണ് സിനിമയിലെത്തിച്ചത്. സൈബുന്നിസ എന്നാണ് യഥാർത്ഥ പേര്. 50-60 കാലഘട്ടത്തിലെ തിരക്കേറിയ നടിയായിരുന്നു. 1954ൽ പുറത്തു വന്ന 'ആർ പാർ' എന്ന ചിത്രത്തിലെ 'കഭി ആർ കഭി പാർ' എന്ന നൃത്തരംഗമാണ് നടിയെ പ്രശസ്തയാക്കിയത്. കോഹിനൂർ, മി.എക്സ് ഇൻ ബോംബെ, ആംഖേം, ഗീത്, ജൽതേ ബദൻ തുടങ്ങി നിരവധി ഹിന്ദി സിനിമകളിലും ഭോജ്പുരിയിലും അഭിനയിച്ചിട്ടുണ്ട്.