മാഡ്രിഡ് : സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡിന്റെ ഫോർവേഡ് മരിയാനോ ഡയസിന് കൊവിഡ് സ്ഥിരീകരിച്ചതായി ക്ളബ് വൃത്തങ്ങൾ അറിയിച്ചു.മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത ഡയസ് വീട്ടിൽ നിരീക്ഷണത്തിലാണ്. അടുത്തമാസം നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡയസിന് കളിക്കാൻ കഴിഞ്ഞേക്കില്ല.