bigb

മുംബയ്: സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടുതൽ സമയം ചെലവിട്ട് തന്റെ ആരാധകരെ സന്തോഷിപ്പിക്കുകയാണ് കൊവിഡ് ബാധിതനായി ഇപ്പോഴും ആശുപത്രിയിൽ തുടരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ദൈവത്തോടുള്ള പ്രാർത്ഥനമുതൽ,​ കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കു നന്ദി പറഞ്ഞുകൊണ്ടുവരെ താരം തന്റെ ദൈനംദിന സംഭവങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ കുറിക്കാറുണ്ട്. ഇന്നലെ ചെറുമകൾ ആരാധ്യയ്ക്കൊപ്പമുള്ള രസകരമായ സെൽഫി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് അമിതാഭ് ബച്ചൻ താരമായത്. ചിത്രത്തിന് വളരെ വലിയ രീതിയിലുള്ള പ്രതികരണമാണ് ആരാധകർ നൽകുന്നത്.

അദ്ദേഹത്തോടൊപ്പം മുംബയ് നാനാവതി ആശുപത്രിയിൽ ചികിത്സയിലുള്ള മകൻ അഭിഷേക് ബച്ചനും ചികിത്സയുടെ ഓരോഘട്ടങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൊവിഡ് ബാധിതരായിരുന്ന മരുമകൾ ഐശ്യര്യ റായ് ബച്ചനും ചെറുമകൾ ആരാധ്യയും കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിവിട്ടിരുന്നു. ആരാധകരുടെ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് അഭിഷേക് ബച്ചൻ കഴിഞ്ഞദിവസം ട്വിറ്ററിൽ സന്ദേശം പങ്കുവച്ചിരുന്നു.