തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയും സമ്പർക്ക വ്യാപനം രൂക്ഷമാകുയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ മാത്രം ഏവർക്കും ചികിത്സ നൽകുകയെന്നത് സാദ്ധ്യമായ കാര്യമല്ല. ഇതിനായി സ്വകാര്യ ആശുപത്രികൾ കൂടി കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാനാണ് സർക്കാരിന്റെ നീക്കം. എന്നാൽ സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സ സൗജന്യമായി നൽകുമ്പോൾ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവ് ആര് വഹിക്കുമെന്ന ചോദ്യമാണ് ബാക്കി നിൽക്കുന്നത്.


സർക്കാരുമായി ചേർന്ന് സ്വകാര്യ ആശുപത്രികൾക്കായി പ്രതേൃകം ഫീസ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതിനാൽ തന്നെ കൊവിഡ് ചികിത്സയ്ക്കായി മുന്നോട്ട് വന്നിട്ടുളള ആശുപത്രികളുടെ എണ്ണവും വളരെ കുറവാണ്. എന്നാൽ കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങളെ പറ്റി ആശങ്ക വേണ്ടായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. രോഗികളുടെ എണ്ണം നിയന്ത്രണാധിതമാകുമ്പോൾ സർക്കാർ ആശുപത്രികളിൽ മാത്രം കൊവിഡ് ചികിത്സ സാദ്ധ്യമാകില്ല. ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ പണം നൽകി ചികിത്സിക്കേണ്ട അവസ്ഥ രോഗികൾക്കുണ്ടാകുമോ? നേർക്കണ്ണ് അന്വേഷിക്കുന്നു.

pic