nia

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത്‌ ദേശീയ അന്വേഷണ ഏജൻസി. ഡല്‍ഹി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടമെന്റ് അസിസ്റ്റന്റ് പ്രൊഫസറായ ഹനി ബാബുമുസലിയാർവീട്ടിൽ തറയിലിനെയാണ് മുംബയിൽ നിന്നും എൻ.ഐ.എ അറസ്റ്റ് ചെയ്തത്.

ഇയാൾ നക്സൽ/മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നയാളാണെന്നും എൻ.ഐ.എ വ്യക്തമാക്കി. കേസിലെ പ്രതിയായ റോണാ വിൽസണുമായി ഹനി ബാബു അടുപ്പം സൂക്ഷിച്ചിരുന്നു. ഇക്കാരണം കൊണ്ടാണ് ഇയാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഹനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേനക്കും റോണാ വിൽസണുമായി അടുപ്പമുണ്ടെന്നും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.

ഇവർ ഡല്‍ഹി മിറാന്‍ഡ ഹൗസ് കോളേജിലെ അധ്യാപികയാണ്. കഴിഞ്ഞ ഒരാഴ്ചയായി കേസുമായി ബന്ധപ്പെട്ട് ഹനി ബാബുവിനെ എന്‍.ഐ.എ ചോദ്യം ചെയ്ത വരികയായിരുന്നു. എന്നാൽ ഇന്ന് മാത്രമാണ് ഇയാളെ അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയത്. ഇതോടെ ഭീമ കൊറെഗാവ് കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 12 ആയി മാറിയിയിട്ടുണ്ട്.