മുംബയ്: അടുത്ത ദശകത്തിൽ എല്ലാവരുടെയും ഹൃദയം കവരുന്ന ഇന്ത്യൻ ക്രിക്കറ്റർ ശുഭ്മാൻ ഗില്ലായിരിക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ശുഭ്മാന് അധികം അവസരം ലഭിച്ചിട്ടില്ല. കിട്ടിയ അവസരങ്ങൾ നന്നായി മുതലാക്കാനും അവനായില്ല. ന്യൂസിലൻഡ് പരമ്പരയിൽ ലഭിച്ച അവസരം ടീമിൽ സ്ഥാനമുറപ്പിക്കുന്ന രീതിയിൽ മാറ്രിയെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇനിയും അവന് അവസരം നൽകേണ്ടതുണ്ട്. ഒരു ദീർഘകാല നിക്ഷേപമാണ് ശുഭ്മാൻ.- ചോപ്ര പറഞ്ഞു.
അതേസമയം നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ ടോപ് ഓർഡർ പരിശോധിക്കുമ്പോൾ തുടർച്ചയായി അവസരം കിട്ടാൻ വലിയ പാടാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.കഴിഞ്ഞയിടെ രോഹിത് ശമ്മയും ശുഭ്മാനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് വിജയത്തിന് നിർണായക സംഭാവന നൽകിയതാരമാണ് ശുഭ്മാൻ ഗിൽ.