വ്യത്യസ്തമായ പോഷകങ്ങളാൽ സമൃദ്ധമായ ബാർലിപുല്ല് അഥവാ യവം ഇല, പോഷകസമ്പന്നവും രോഗശമനശേഷിയുള്ളതുമാണ്. ഉണങ്ങിയ ബാർലി പുല്ലിൽ ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷിക്കും കോശവളർച്ചക്കും കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്ന വിറ്റാമിൻ എ യുടെ ശേഖരം ഇതിലുണ്ട്.
ഇതിലുള്ള വിറ്രാമിൻ സി ചർമത്തിന് ആരോഗ്യവും സൗന്ദര്യവും നല്‌കും. ഒപ്പം പല്ലിന്റെയും വായയുടെയും ആരോഗ്യം ഉറപ്പാക്കും. വെള്ളത്തിൽ ലയിക്കാത്ത തരം ഫൈബർ ആണ് ഇതിലുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതിനും ഇൻസുലിൻ ക്ഷമത വർദ്ധിപ്പിക്കുന്നതിനും സാഹായിക്കും.
ഇതിലടങ്ങിയിരിക്കുന്ന സപോനാറിൻ,ഗാമാ- അമിനോബ്യൂട്ടിക് ആസിഡ്,ട്രിപ്റ്റോഫാൻ എന്നിവ രക്തസമ്മർദ്ദം പരിഹരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ബാർലിപുല്ല് കഴിക്കുന്നത് വിശപ്പ് കുറയ്‌ക്കുന്നതിനും അത് വഴി തടി കുറക്കുന്നതിനും സഹായിക്കുന്നു.