malayali-nurse

ന്യൂയോർക്ക്: യു എസിലെ മിയാമിയിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു. കോട്ടയം സ്വദേശി മെറിൻ ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലേക്ക് മടങ്ങാൻ പാർക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. അക്രമി കത്തികൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയതായും പറയുന്നു.

സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. നോറ (രണ്ട് വയസ്) മകളാണ്. ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേൽപ്പിച്ച ശേഷം വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.