covid

കോട്ടയം: കോട്ടയത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയിൽ സമ്പ‌ർക്കരോഗികളുടെ എണ്ണത്തിലാണ് വർദ്ധനവ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 118 ൽ 116 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏറ്റുമാനൂർ ചന്തയിലെ 45 പേർക്ക് പുറമെ പാറത്തോട്, ചങ്ങനാശ്ശേരി ക്ലസ്റ്ററുകളിലും രോഗികളുടെ എണ്ണം കൂടി. പാറത്തോട് 81 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ഒമ്പത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഏറ്റുമാനൂർ ക്ലസ്റ്ററിൽ സാംപിൾ പരിശോധന ഇന്നും തുടരും. 45 പേർക്ക് രോഗം സ്ഥിരീകരിച്ച പച്ചക്കറി ചന്തയിലും സമീപ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലുമാണ് പരിശോധന. രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായാൽ ജില്ല ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്നാണ് സൂചന.