ഇന്ത്യയൊട്ടാകെ വിജയതരംഗം തീർത്ത കന്നഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റർ 2ലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് സഞ്ജയ് ദത്ത്. ചിത്രത്തിൽ വില്ലനായിട്ടാണ്(അധീര) സഞ്ജയ് ദത്ത് എത്തുന്നത്. നടന്റെ അറുപത്തൊന്നാം ജന്മദിനമാണ് ഇന്ന്.പിറന്നാൾ ദിനത്തിൽ, താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
പ്രകാശ് നീൽ സംവിധാനം ചെയ്ത് കന്നഡ സൂപ്പർ താരം യഷ് അഭിനയിച്ച കെ.ജി. എഫ് സൂപ്പർഹിറ്റായിരുന്നു. 2018ലായിരുന്നു സിനിമ തീയേറ്ററുകളിലെത്തിയത്. മലയാളം, തമിഴ് ഉൾപ്പെടെ ആറുഭാഷകളിൽ റിലീസ് ചെയ്ത ചിത്രം ഒരാഴ്ചയ്ക്കുള്ളിൽതന്നെ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ശ്രീനിധി ഷെട്ടിയായിരുന്നു നായിക. ‘കോലാർ ഗോൾഡ് ഫീൽഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെജിഎഫ്’. കർണാടകത്തിലെ കോലാർ സ്വർണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം.
1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും ചിത്രത്തിൽ കഥാപാത്രമാകുന്നുണ്ട്. ലോകവ്യാപകമായി ഡിസംബറിൽ കെ.ജി.എഫ് ചാപ്റ്റർ 2 തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. .
Presenting #MotherOfAllCollisions @duttsanjay
— Hombale Films (@hombalefilms) July 29, 2019
as #Adheera. Wishing you a very Happy Birthday Sir.#SanjayDuttAsAdheera in #KGFChapter2 pic.twitter.com/5NOTgGFsZL