ന്യൂഡൽഹി: ഫ്രാൻസിൽ നിന്നുള്ള അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ന് ഉച്ചയോടെ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെത്തും. ചെെനയ്ക്കെതിരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധമാണ് റാഫേലെന്ന് മുൻ എയർചീഫ് മാർഷൽ ബി എസ് ധനോവ പറഞ്ഞു. റാഫേൽ ഒരു "ഗെയിം ചേഞ്ചർ" ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയുടെ ജെ–20 പോർവിമാനങ്ങൾ റാഫേലിന്റെ അടുത്തു പോലും വരില്ലെന്നും ധനോവ വ്യക്തമാക്കുന്നു.
ശത്രുക്കളുടെ പ്രതിരോധം ഇല്ലാതാക്കുന്നതിൽ വിജയിക്കാൻ റാഫേലിന് സാധിക്കും. 70 ഓളം ചെെനീസ് വിമാനങ്ങൾക്ക് ഹോട്ടാൻ വ്യോമതാവളത്തിൽ വേണ്ടത്ര സുരക്ഷിതത്വത്തിലല്ല. എന്നാൽ ലാസ വ്യോമതാവളത്തിൽ പി എൽ വി നിർമിച്ച തുരങ്കത്തിനുള്ളിൽ 26 ഓളം വിമാനങ്ങൾ നിരത്താൻ സാധിക്കും.-മുൻ എയർ ചീഫ് പറഞ്ഞു.
ചൈനീസ് ജെ -20 യെക്കാൾ മികച്ച പ്രതിരോധ ശക്തിയുള്ളതാണ് റാഫേൽ. ഇന്ത്യക്കെതിരെ നടത്തുന്ന ചെെനീസ് നീക്കങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. കൂടാതെ ഇന്ത്യയുടെ എസ് യു 30 എം കെ ഐ വിമാനത്തിനും ഇതിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശത്രു റഡാറുകളുടെ കണ്ണില്പെടാതെ പറക്കാന് ശേഷിയുള്ളതാണ് ചെങ്ഡു ജെ-20 എന്ന് ചൈന അവകാശവാദമുന്നയിക്കുന്നുണ്ട്. ചെെനീസ് ഉപകരണങ്ങൾ വളരെ മികച്ചതായിരുന്നുവെങ്കിൽ , 2019 ഫെബ്രുവരി 27ന് രജൌരി സെക്ടറിലെ നംഗി ടെക്രിൽ നടന്ന ആക്രമണത്തിൽ പാകിസ്ഥാൻ എന്തിനാണ് എഫ് 16 വിമാനം ഉപയോഗിച്ചതെന്നും ധനോവ ചോദിച്ചു. ചെെനീസ് ജെ എഫ് -17ൽ പാകിസ്ഥാൻ സ്വീഡിഷ് റഡാറും ടർക്കിഷ് ടാർഗറ്റ് പോഡും എന്തിനാണ് ഉയർത്തുന്നതിനുള്ള ഉത്തരം വളരെ വ്യക്തമാണ്.
ചെെനീസ് ഉപകരണങ്ങൾ അമേരിക്കൻ-റഷ്യൻ ഉപകരണങ്ങളേക്കാളും മോശപ്പെട്ടതാണ്. അമേരിക്കൻ ഉപകരണങ്ങളുമായി ചെെന പൊരുത്തുപ്പെടുന്നില്ല എന്നതാണ് വസ്തുത. ചെെനീസ് ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യൻ ഉപകരണങ്ങളുടെ റിവേഴ്സ് എഞ്ചിനിയറിംഗുമായി ബന്ധപ്പെടുത്തി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇന്ത്യൻ ആയുധശാലയിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളാണ് എസ്യു -30 എംകെഐ. ഇതോടൊപ്പം റഫാൽ യുദ്ധവിമാനങ്ങൾ കൂടി എത്തുന്നതോടെ വ്യോമസേന ശക്തമാകും.