panambally-nagar

കൊവിഡിനൊപ്പം പ്രളയമുണ്ടാകുമോ എന്ന പേടി മലയാളികളെ അലട്ടുന്നുണ്ട്. അതിശക്തമായ മഴയിൽ പലയിടത്തും വെള്ളം കയറി. ഇപ്പോഴിതാ റോഡിൽ വെള്ളം കയറിയതിന് കോർപ്പറേഷനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി.

കൊച്ചി മേയറേയും കോർപ്പറേഷനെയും വിമർശിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്. പനമ്പള്ളി നഗറിൽ വെള്ളം കയറിയതിന്റെ ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'അങ്ങനെ അതും ആയി...! തീരദേശമോ പുഴയുടെ കരയോ അല്ല പനമ്പള്ളി നഗറാണ്!! നല്ല അസ്സൽ കോർപറേഷൻ ഭരണം! മേയർക്ക് വള്ളം കളി നടത്താൻ ഉദ്ദേശം ഉണ്ടോ ആവോ?-അദ്ദേഹം കുറിച്ചു.

നടനും നിർമാതാവുമായ വിജയ് ബാബുവും പനമ്പള്ളി നഗറിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ' ഇനി ഇതേ ബാക്കി ഉണ്ടായിരുന്നുള്ളൂ വരാൻ' അദ്ദേഹം കുറിച്ചു.