അഭിനയരംഗത്ത് പതിനഞ്ചുവർഷം പൂർത്തിയാക്കുന്ന െെസജു കുറുപ്പ്
മനസു തുറക്കുന്നു
പതിനഞ്ചു വർഷം മുമ്പ് റിലീസായ മയൂഖത്തിലെ നായകനായാണ് സൈജു കുറുപ്പ് അഭിനയരംഗത്ത് അരങ്ങേറിയത്. സ് കെച്ച് എന്ന ചിത്രത്തിലൂടെ ആക് ഷൻ നായകനായി. ഇരുചിത്രങ്ങളും പക്ഷേ വിജയിച്ചില്ല. ട്രിവാൻഡ്രം ലേഡ്ജാണ് െെസജുവിന് ബ്രേക്കായത്. പിന്നീട് തമിഴിൽ അരങ്ങേറി. കോമഡി ട്രാക്കിലൂടെ പ്രേക്ഷകരുടെ െെകയ്യടി നേടിയ െെസജുവിന്റേതായി ഒടുവിൽ റിലീസായ ഡ്രൈവിംഗ് ലൈസൻസിലെ ജോണി പെരിങ്ങോടൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹൻകുമാർ ഫാൻസ്, ഉപചാരപൂർവം ഗുണ്ട ജയൻ, കാൺമാനില്ല എന്നിവയാണ് പുതിയ ചിത്രങ്ങൾ.
സ്വയം വിലയിരുത്തുമ്പോൾ അഭിനേതാവ് എന്ന നിലയിൽ എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ട് ?
അത് അറിയില്ല. പക്ഷേ അഭിനയത്തിൽ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് ഇപ്പോൾ കാണുന്നത്. ആദ്യകാലങ്ങളിൽ ആക് ഷൻ പറയുമ്പോൾ വല്ലാത്ത പേടിയായിരുന്നു. ഇപ്പോൾ അത്തരം ഭയങ്ങളൊന്നുമില്ല. എന്റെ മലയാള ഉച്ചാരണത്തിന് ആദ്യ സിനിമകളിൽ പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം ഏറക്കുറെ പരിഹരിച്ചു. ട്രിവാൻഡ്രം ലോഡ്ജിലാണ് ഞാൻ ആദ്യമായി ഒരു കോമഡി കഥാപാത്രം ചെയ്യുന്നത്. അത് വലിയ ധൈര്യമാണ് നൽകിയത്. ആ സിനിമ എല്ലാ അർത്ഥത്തിലും വിജയിച്ചു. അതിന് ശേഷം കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിൽ വലിയ ആത്മവിശ്വാസം കൈവന്നു. ട്രിവാൻഡ്രം ലോഡ്ജിനു ശേഷം എന്നെത്തേടി ഒരുപാട് നല്ല കഥാപാത്രങ്ങൾ വന്നു. ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് സിനിമയിൽ അഭിനയിക്കാൻ വരുന്നത്. കമ്പനിയിൽ നിന്ന് നീണ്ട അവധി ലഭിക്കാത്തത് കൊണ്ട് തന്നെ ഒരുപാട് സിനിമകൾ ചെയ്യാൻ കഴിയാതെ പോയി. ചാന്തുപൊട്ടിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച കുമാരൻ എന്ന കഥാപാത്രം എന്നെത്തേടി വന്നതാണ്. ആളുകൾ ഒരുപാട് വെറുക്കും മുൻപേ എനിക്കൊരു ബ്രേക്ക് ലഭിച്ചു എന്നതാണ് സന്തോഷം.
കോമഡി വേഷങ്ങൾ കൂടുതലായി വഴങ്ങുമെന്ന് തോന്നിയിട്ടുണ്ടോ?
അങ്ങനെ തോന്നിയിട്ടില്ല. െെദവാനുഗ്രഹം കൊണ്ടാണ് ട്രിവാൻഡ്രം ലോഡ്ജിലെ വേഷം എനിക്ക് ലഭിച്ചത്. കോമഡി ഇമേജ് ഇല്ലാത്ത ഒരാളായിരിക്കണം ആ കഥാപാത്രം ചെയ്യേണ്ടതെന്ന് വി.കെ. പ്രകാശും അനൂപ് മേനോനും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. സ്ത്രീലമ്പടനായ ഒരു മാദ്ധ്യമപ്രവർത്തകന്റെ വേഷമാണെന്ന് വി.കെ.പി വിളിച്ചു പറഞ്ഞപ്പോൾ ബെഡ്റൂം സീൻ കാണുമോയെന്ന് ഭയന്നിരുന്നു. ഈ കഥാപാത്രം നിനക്കൊരു ബ്രേക്ക് ആയിരിക്കുമെന്നാണ് വി.കെ.പി അന്ന് എന്നോട് പറഞ്ഞത്. വി.കെ .പി അല്ലാതെ ആര് ആ സിനിമ ചെയ്താലും ചിലപ്പോൾ എന്റെ കഥാപാത്രം ഇത്രയും നന്നാവുമായിരുന്നില്ല.
താങ്കളെപ്പോലെ കാരക്ടർ റോളുകൾ ചെയ്യുന്ന ഒരു നടന് ഇന്നത്തെ മലയാള സിനിമയിൽ എത്രത്തോളം ഇടം ലഭിക്കുന്നു?
പുതുമുഖ നടന്മാർക്ക് വരെ ഇന്നത്തെ മലയാള സിനിമയിൽ ധാരാളം അവസരങ്ങളുണ്ട്. പ്രേക്ഷകർ തിയേറ്ററിൽ പോയി സിനിമ കണ്ട് തുടങ്ങിയതോടു കൂടിയാണിത്. 2009 മുതലാണ് മലയാള സിനിമയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി തുടങ്ങിയത്. മലയാള സിനിമയുടെ സുവർണ കാലഘട്ടമാണിത്. പുതുമുഖങ്ങളാണെന്ന് പറഞ്ഞ് പ്രേക്ഷകർ സിനിമ കാണാതെ പോകുന്ന അവസ്ഥ ഇന്നില്ല. പെർഫോമൻസ് നല്ലതാണെങ്കിൽ ഒരു നടന് ഓട്ടോമാറ്റിക്കായി അവസരങ്ങൾ ലഭിക്കും. ജനമൈത്രി എന്ന സിനിമയിൽ എന്റെ കൂടെ അഭിനയിച്ച പല നടന്മാരും പുതുമുഖങ്ങളായിരുന്നു. ഒന്നോ രണ്ടോ സിനിമകളിലാണ് അവർ ഇതിന് മുൻപ് അഭിനയിച്ചത്.
തിരഞ്ഞെടുക്കുന്നത് ?
നായകനായി അഭിനയിക്കുന്ന താരത്തെ വിശ്വസിച്ചാണ് അമ്പത് ശതമാനം സിനിമകളും തിരഞ്ഞെടുക്കുന്നത്. തിരക്കഥ പൂർണമായി വല്ലപ്പോഴും മാത്രമേ കേൾക്കാറുള്ളു . പുതുമുഖങ്ങളാണ് നായകന്മാരായി അഭിനയിക്കുന്നതെങ്കിൽ സംവിധായകനോട് തിരക്കഥ കേൾക്കണമെന്ന് പറയും. കാരണം ഒരു പുതുമുഖ നായകന് എപ്പോഴും കഥ സെലക്ട് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ആവർത്തന വിരസമായ കഥാപാത്രങ്ങൾ വരാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. എന്റെ കൈയിൽ ചില നമ്പരുകളുണ്ട്. അത് വച്ച് മാറ്റി ഓരോ കഥാപാത്രത്തെയും അഡ്ജസ്റ്റ് ചെയ്യുന്നുവെന്ന് പറയാം.
ഇതുവരെ അഭിനയിച്ചതിൽ മറക്കാൻ കഴിയാത്ത കഥാപാത്രം ?
വി.കെ.പി സംവിധാനം ചെയ്ത താങ്ക് യുവിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രം എന്നെ ഒരുപാട് ദിവസങ്ങൾ വേട്ടയാടിയിട്ടുണ്ട്. എന്റെ കഥാപാത്രത്തിന്റെ മകളെ സ്കൂൾ ബസിന്റെ ഡ്രൈവർ പീഡിപ്പിച്ചു കൊല്ലുന്നതായിട്ടാണ് ചിത്രത്തിൽ കാണിക്കുന്നത്. മകളുടെ ശവശരീരം വീട്ടിലേക്ക് കൊണ്ട് വരുന്നൊരു സീനുണ്ട്. കുറേ ദിവസം അത് എന്നെ വേട്ടയാടി. ഞാൻ ഒരു അച്ഛനായത് കൊണ്ടാവാം. ആ സീൻ ചെയ്യേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.
സിനിമാ ജീവിതത്തിൽ സംതൃപ്തനാണോ ?
തീർച്ചയായും. ഇതുവരെ ലഭിച്ച എല്ലാ കഥാപാത്രങ്ങളും എനിക്ക് ബോണസാണ്. സിനിമയിൽ വരണമെന്ന് സ്വപ്നത്തിൽപ്പോലും ആഗ്രഹിച്ചിട്ടില്ല.
അവാർഡുകൾ എത്രമാത്രം ഊർജ്ജം നൽകും ?
അവാർഡുകളും പുരസ്കാരങ്ങളുമെല്ലാം ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ പ്രോത്സാഹനമാണ് . അവാർഡുകൾ അധികം ലഭിക്കാത്തത് കൊണ്ട് എന്റെ സിനിമകൾ തിയേറ്ററിൽ വരുമ്പോൾ പോയി ആസ്വദിക്കാറുണ്ട്. ഞാൻ പറയുന്ന ഡയലോഗുകൾക്ക് ലഭിക്കുന്ന കൈയടികൾ കേൾക്കുമ്പോൾ അവാർഡുകൾ ലഭിക്കുന്നതുപോലുള്ള വലിയ ഊർജ്ജമാണ് കിട്ടുന്നത്.
നായികമാർ?
ഞാൻ ഹീറോയായി അഭിനയിച്ച സിനിമകളിലെ നായികമാരോടൊക്കെ എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്. ഒന്നിച്ച് അഭിനയിക്കുന്ന സമയത്തല്ലാതെ നായികമാരോട് കൂടുതൽ സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ല. മംമ്തമോഹൻദാസാണ് ആദ്യ നായിക. മയൂഖത്തിൽ എന്നെപ്പോലെ തന്നെ മംമ്തയും പുതുമുഖമായിരുന്നല്ലോ. സിന്ധുമേനോൻ, രമ്യ നമ്പീശൻ , മാനസ, രസ്ന തുടങ്ങിയ നിരവധി നായികമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.