anand-mahindra

ബൊലേറോ കാരണം ബൈക്ക് യാത്രക്കാരന്റെ ജീവൻ രക്ഷപ്പെട്ട കോഴിക്കോട്-പാലക്കാട് ഹൈവേയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ഈ വീഡിയോ കണ്ട് മഹീന്ദ്ര ബൊലേറോയെ പ്രശംസിച്ചുകൊണ്ട് ട്വിറ്ററിലൂടെ എത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

ആ ബൊലേറോ ഒരാളുടെ ജീവന്‍ രക്ഷിച്ചെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.ബൊലേറൊ ആസമയത്ത് അതുവഴി വന്നത് ബൈക്കില്‍ ഇരുന്നിരുന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വീഡിയോ പങ്കുവച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

ऐसा लग रहा था कि बोलेरो एक जीवित चीज बन गई और उसका एकमात्र मिशन मोटर साइकिल चालक को बचाना था https://t.co/Cki8glWB39

— anand mahindra (@anandmahindra) July 27, 2020

തലനാരിഴയ്ക്കാണ് ബെെക്ക് യാത്രികൻ രക്ഷപ്പെട്ടത്. ഒരു ജെ.സി.ബി തെന്നിമാറി ബെെക്ക് യാത്രികനെ ഇടിക്കാൻ വരുന്നതാണ് വീഡിയോയിലുള്ളത്. അതുവഴി ബൊലേറോ വന്നതുകൊണ്ട് മാത്രമാണ് ആ വ്യക്തിയുടെ ജീവൻ രക്ഷയായത്. ബൊലേറോ പോയി ചെന്നിടിച്ചത് ജെ.സി.ബിക്കു മുന്നിലാണ്.ശബ്ദം കേട്ട് പെട്ടെന്ന് തന്നെ യുവാവ് എഴുന്നേറ്റ് ഓടുന്നതും ദൃശ്യത്തിൽ കാണാം.