k-surendran

തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഐസ്ക്രീം കാലത്ത് രക്ഷപ്പെടാൻ മതവും മതചിഹ്നങ്ങളും ഉപയോഗിച്ച കുഞ്ഞാലിക്കുട്ടിയുടെ അതേ കുതന്ത്രം തന്നെയാണ് ഇപ്പോൾ കെ.ടി ജലീലും കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രൻ വിമർശനവുമായെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആദ്യം സക്കാത്തും പെരുന്നാളും ഉപയോഗിച്ച് ചെയ്ത തെറ്റിനെ ന്യായീകരിച്ചു. ഇപ്പോൾ വിശുദ്ധഗ്രന്ഥം ഉപയോഗപ്പെടുത്തിയുള്ള പുതിയ അടവ്. പ്രിയപ്പെട്ട ജലീൽ എന്തിനീ നാടകം? ഐസ്ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് ഇന്നിപ്പോൾ താങ്കളും കാണിക്കുന്നത്. രക്ഷപ്പെടാൻ മതവും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന അതേ സൃഗാലബുദ്ധി. കാലം മാറിയെന്ന കാര്യം താങ്കൾക്കു മാത്രമാണ് മനസ്സിലാവാതെയുള്ളത്.