padmarajan

കണ്ണൂർ: പാലത്തായിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ അന്വേഷണ സംഘത്തിന് ഹൈക്കോടതി ഉത്തരവ്. പ്രതി അദ്ധ്യാപകനായ കുനിയിൽ പത്മരാജനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതി നടപടി. പ്രതി പത്മരാജന് നോട്ടീസ് അയക്കാനും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടിയുടെ അമ്മ ഹ‌ർജി നൽകിയത്. ഈ മാസം 25 ന് നൽകിയ ഹർജിയിൽ എഫ്ഐആറിന്റെ പകർപ്പ് കോപ്പിയിലെ അക്ഷരങ്ങൾ വ്യക്തമല്ലാത്തതിനാൽ ഹർജി പരിഗണിക്കുന്നത് കുറച്ച് നാൾ നീണ്ടുപോയി.

കേസിൽ അന്വേഷണ സംഘം ആദ്യം പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചേർത്ത് കേസെടുത്തെങ്കിലും പിന്നീട് ആ വകുപ്പുകൾ ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനെ തുടർന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് വിവാദമായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് ഇന്ന് ഉത്തരവുണ്ടായിരിക്കുന്നത്.