vishal

കൊവിഡിനെ നേരിടാന്‍ ലോകം മുഴുവന്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. അതിനിടെ തന്റെ അച്ഛന് കൊവിഡ് ബാധിച്ചുവെന്നും ആയുര്‍വേദത്തിലൂടെ രോഗം ഭേദമായെന്നും തമിഴ് നടന്‍ വിശാല്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതുസംബന്ധിച്ച് നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ താൻ പറഞ്ഞത് സത്യമാണെന്ന് വീണ്ടും ഉന്നയിച്ചിരിക്കുകയാണ് വിശാൽ. ഫേസ്ബുക്കിലൂടെയാണ് താരം വിവരങ്ങൾ പങ്കുവച്ചത്. താൻ ഒരു ആശുപത്രിക്കുമെതിരല്ലെന്നും മരുന്നിന്റെ കാര്യമാണ് പങ്കുവച്ചതെന്നും വിശാൽ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു. ഈ മരുന്നിന് പരസ്യം നൽകുകയല്ല താനെന്നും താരം വ്യക്തമാക്കി.

വിശാലിന്റെ ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്

എന്റെ അച്ഛന് കൊവിഡ് പോസിറ്റീവായെന്നത് ശരിയാണ്. എനിക്കും സമാനമായ ലക്ഷണങ്ങളുണ്ടായിരുന്നു. ജലദോഷം, ചുമ പോലുള്ള അസുഖങ്ങൾ. എന്റെ മാനേജർക്കും ലക്ഷണങ്ങളുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആയുർവേദ-ഹോമിയോപ്പതി മരുന്ന് കഴിച്ചു. ഒരാഴ്ച കൊണ്ട് നില മെച്ചപ്പെടുത്താൻ സാധിച്ചു.

ഞങ്ങൾ ഇപ്പോൾ ആരോഗ്യവാൻമാരാണ്. ജോലിയിൽ തിരിച്ചെത്തി. ഈ അടുത്ത കാലത്ത് എന്റെ സിനിമകളെ കുറിച്ചൊക്കെ നിരവധി പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഏറ്റവും പ്രധാനപ്പെട്ട പോസ്റ്റാണ്. ഇത് ഒരു മരുന്നിന്റെ പരസ്യം ചെയ്യുകയല്ല. ആശുപത്രിക്കെതിരെ വിമർശനമുന്നയിക്കുകയുമല്ല. മനുഷത്വപരമായ പോസ്റ്റാണിത്.

എന്റെ ഡോക്ടർ ഹരിശങ്കറിന് ഞാൻ നന്ദി അറിയിക്കുന്നു. ഈ മരുന്ന് കഴിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറെ സമീപിക്കാനും വിശാൽ പോസ്റ്റിൽ പറയുന്നു. ഭയമല്ല വേണ്ടതെന്നും താരം വ്യക്തമാക്കി.