celery-soup

സെലറി ആരോഗ്യഗുണങ്ങളിൽ ശ്രേഷ്‌ഠമാണ്. ഇതുപയോഗിച്ചുണ്ടാക്കുന്ന സൂപ്പിന് ഔഷധ -ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം സെലറി സൂപ്പ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം,വിറ്റാമിൻ എ,സി, കെ എന്നിവയാൽ സമൃദ്ധമാണ് സെലറി. നാരുകളാൽ സമ്പുഷ്ടമായതിനാൽ സെലറി സൂപ്പ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും, ഒപ്പം ദഹന പ്രക്രിയയും സുഗമമാക്കാനും ഉത്തമം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഫലപ്രദം. ഇതിലടങ്ങിയിരിക്കുന്ന ക്ലോറോഫിൽ രക്തം ശുദ്ധീകരിക്കാനും കാൻസറിനെ പ്രതിരോധിക്കാനും സഹായകമാണ്. ജലാംശം ഏറെയുള്ളതിനാൽ ശരീരത്തിന് ഉന്മേഷവും കുളിർമ്മയും നല്‌കും. കൊളസ്‌ട്രോൾ കുറയ്ക്കാനും കാഴ്ചശക്തിക്കും അമിതഭാരം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായകമാണ് സെലറി സൂപ്പ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതിനാൽ കുട്ടികൾക്ക് സെലറി സൂപ്പ് നല്‌കുക.