-education

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ രീതി അടിമുടി മാറുന്നു. ഇതുസംബന്ധിച്ച കരട് വിദ്യാഭ്യാസ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പദ്ധതി നിലവിൽ വന്നാൽ യു പി ,ഹെെസ്കൂൾ ഹയർസെക്കന്ററി രീതി ഇല്ലാതാകും. 18 വർഷം കൊണ്ട് നാല് ഘട്ടങ്ങളിലായാണ് വിദ്യാഭ്യാസം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയമാക്കാനും തീരുമാനമായി. ഇതുസംബന്ധിച്ച ഒദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്നാണ് വിവരം.

21 ആം നൂറ്റാണ്ടിന്‍റെ നൈപുണ്യവികസനം നല്‍കുക എന്നതാണ് പുതിയ നയത്തിന്‍റെ ലക്ഷ്യം. പാഠപുസ്തകങ്ങളുടെയും കരിക്കുലത്തിന്‍റെയും ഭാരം കുറയ്ക്കണം. പാഠ്യ, പാഠ്യേതര വേര്‍തിരിവില്ലാതെ കല, സംഗീതം, കരകൗശലം, സ്പോര്‍ട്സ്, യോഗ, സാമൂഹിക സേവനം എന്നിവ പാഠ്യവിഷയങ്ങളാക്കണമെന്നും പുതിയ നയം ശുപാര്‍ശ ചെയ്യുന്നു.