ahana

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് 'കുറുപ്പ്'. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിന്റെ പ്രൊമൊ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഏതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

'ഇതാണ് 'കുറുപ്പിന്റെ' ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ്, ഈ പേരിലുള്ള വേറൊരു പേജിനും ഞങ്ങളുമായി ബന്ധമില്ല'- ഇൻസ്റ്റഗ്രാം ലിങ്ക് ഷെയർ ചെയ്തുകൊണ്ട് അണിയറ പ്രവർത്തകർ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കുറുപ്പ് ഒഫിഷ്യൽ എന്നവകാശപ്പെട്ടിരുന്ന ഒരു ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത സിനിമയുടെ പ്രൊമോ വീഡിയോയ്ക്ക് നടി അഹാന കൃഷ്ണ കമന്റ് ചെയ്തിരുന്നു.നല്ല വിഡിയോ പക്ഷേ മോശം തമ്പ്നെയിൽ – നിങ്ങളെന്നു പഠിക്കും ?’ എന്നായിരുന്നു അഹാനയുടെ കമന്റ്. അതിന് താഴെ ആ പേജിൽ നിന്ന് ‘അതിന് നീയേതാ ?’ എന്ന് മറുപടി കമന്റ് വന്നിരുന്നു. പിന്നാലെ നടി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.