കന്നഡയിലെ ബാഹുബലി എന്നു വിശേഷിപ്പിക്കപ്പെടുന്ന 'കെജിഎഫി'ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള
കാത്തിരിപ്പിലാണ് ആരാധകർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്താണ് പ്രതിനായകനായി എത്തുന്നത്.
അധീര എന്നാണ് സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിന്റെ പേര്.
കഴിഞ്ഞ ദിവസം സഞ്ജയ് ദത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അധീരയുടെ കാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
2018 ഡിസംബർ 21നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
ഒരു കന്നഡ ചിത്രം ഇന്ത്യയിൽ ഉടനീളം അഞ്ചു ഭാഷകളിലായി റിലീസ് ചെയ്തത് ആദ്യമായിരുന്നു.
2460 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം കർണാടകയിൽ നിന്നുമാത്രം ആദ്യദിവസം പതിന്നാലുകോടി രൂപ കളക്ഷൻ നേടി.
രണ്ടാഴ്ച കൊണ്ട് കെജിഎഫ് 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു.