ന്യൂഡൽഹി: അടുത്ത കാലത്തായി വാര്‍ത്തകളില്‍ ഇടം പിടിച്ച വന്ന ഉല്‍പ്പന്നമാണ് എം.ഐ ടിവി സ്റ്റിക്ക്. ഈ വര്‍ഷം ആദ്യം ഷവോമി എം.ഐ ടിവി ബോക്‌സ് പുറത്തിറക്കിയിരുന്നു. ഷവോമി ആഗോളതലത്തിൽ പുറത്തിറക്കിയ എം.ഐ ടിവി സ്റ്റിക്ക് ഇന്ത്യൻ വിപണിയിൽ എത്തുന്നു. ട്വീറ്ററിലൂടെയാണ് ഷവോമിയുടെ ആന്‍ഡ്രോയ്ഡ് ടിവി സ്റ്റിക്കിന്റെ ഇന്ത്യയിലെ ലോഞ്ചിംഗ് വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. 'മുമ്പെങ്ങുമില്ലാത്തവിധം വിനോദം ആസ്വദിക്കാൻ ഇത് പ്ലഗ് ചെയ്യുക, മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്,' ട്വിറ്റര്‍ പോസ്റ്റ് പറയുന്നു. #PlugItMakeItSmart എന്ന ഹാഷ്ടാഗോട് കൂടിയാണ് എം.ഐ ടിവി സ്റ്റിക്ക് ടീസർ പുറത്ത് വന്നിരിക്കുന്നത്. ആഗസ്റ്റ് 5ന് ഉച്ചയ്ക്ക് 12 മണിക്കാണ് ടിവി സ്റ്റിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.
ക്രോം കാസ്റ്റ്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ ഫീച്ചറുകള്‍ അടങ്ങിയതാണ് ഷവോമിയുടെ ടിവി സ്റ്റിക്ക്.
1080 പിക്‌സല്‍ റെസല്യൂഷന്‍ സ്ട്രീമിംഗ് നല്‍കുന്ന ഈ സ്റ്റിക്ക്. ഡോള്‍ഫി ഡി.ടി.എച്ച് സപ്പോര്‍ട്ട് നല്‍കും. 1ജിബി റാം ആണ് സ്റ്റിക്കിന് ഉള്ളത്. 8ജിബി വരെ ആപ്പ് സ്റ്റോറേജ് ഇതിനുണ്ട്. ബ്ലൂടൂത്ത് വഴിയാണ് ഇത് സാധ്യമാകുന്നത്. റിമോര്‍ട്ടില്‍ ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ലിക്‌സ് എന്നിവയ്ക്ക് വേണ്ടിയുള്ള ഹോട്ട് കീ ലഭ്യമാണ്. ഒപ്പം ഗൂഗിള്‍ അസിസ്റ്റന്റെ ബട്ടണും ഉണ്ട്. ഇത് വഴി ടിവിക്ക് ശബ്ദ നിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണ്.
LAUNCHING SOON - The fire your TV has been missing.🔥
All you gotta do is 'plug it, make it smart' to experience entertainment like never before.
Get the hint? RT with #PlugItMakeItSmart and tell us your guess.
Know more - https://t.co/nL188woXb1 pic.twitter.com/ZOf5C70ZFg— Mi India (@XiaomiIndia) July 29, 2020
ആമസോണിന്റെ ഫയര്‍ ടിവി സ്റ്റിക്കിനേക്കാളും കുറഞ്ഞ വിലയില്‍ സമാന ഉപകരണം പുറത്തിറക്കാനാണ് ടിവി സ്റ്റിക്കിലൂടെ ഷവോമി ലക്ഷ്യമിട്ടത്. ഉപകരണത്തിന്റെ വില ഏകദേശം 3,999 ആയിരിക്കും. ഒരേ സവിശേഷതകളും സമാനതകളും ഉള്ളതിനാൽ ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കിന്റെ മികച്ച എതിരാളിയാണ് എം.ഐ ടിവി സ്റ്റിക്ക്.ഷവോമിയുടെ ആദ്യ ശ്രമമാണ് സ്ട്രീമിംഗ് വീഡിയോ സ്റ്റിക്ക്. 4 കെ വീഡിയോകളെയും എച്ച്ഡിആര്‍ 10ഉം പിന്തുണയ്ക്കാൻ കഴിയുന്നതിനാൽ ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കിനെക്കാൾ കേമൻ എം.ഐ ടിവി സ്റ്റിക്കാണ്.