plane-service

ഫ്രാങ്ക്ഫർട്ട്: വിമാന സർവീസ് സാധാരണ രീതിയിലാകാൻ 2024 വരെ കാത്തിരിക്കേണ്ടി വരുമെന്ന് എയർലൈൻ വ്യവസായികളുടെ സംഘടന. വികസിത രാജ്യങ്ങളിൽ കൊവിഡ് വൈറസ് വ്യാപനം കുറയാത്തതാണ് വിമാന സർവീസുകൾ സാധാരണ ഗതിയിലേക്ക് മടങ്ങിവരുന്നതിനുള്ള തടസമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ നിരീക്ഷിച്ചു.

ഏപ്രിൽ മാസത്തിൽ എയർലൈൻ വ്യവസായം അടച്ചു പൂട്ടൽ ഭീഷണി നേരിട്ടിരുന്നു. ഇപ്പോൾ നേരിയ മാറ്റം മാത്രമാണുള്ളത്. കഴിഞ്ഞ ജൂൺ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 86.5 ശതമാനം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഏപ്രിലിൽ ഇത് 94.1 ശതമാനം ആയിരുന്നു.