സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിനായകിന് അപ്രതീക്ഷിത സമ്മാനം നൽകിയ ചലച്ചിത്ര താരം ദുൽഖർ സൽമാന് നന്ദി അറിയിച്ച് ഹൈബി ഈഡന്റെ ഫേസ്‌ബുക്ക് കുറിപ്പ്. സ്‌മാർട്ട് ഫോണാണ് ദുൽഖർ വിനായകിന് കൈമാറിയത്. ഫോൺ കൈമാറുന്നതിനൊപ്പം വിനായകിനെ വിളിച്ച് ആശംസ അറിയിക്കാനും ദുൽഖർ മറന്നില്ലെന്ന് ഹൈബി ഫേസ്‌ബുക്കിൽ കുറിച്ചു. നേരത്തെ വിനായകിനെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചത് വലിയ വാർത്തയായിരുന്നു.
ഹൈബി ഈഡന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ തൊടുപുഴ സ്വദേശി വിനായകിന് അപ്രതീക്ഷിത സമ്മാനം കൊടുത്ത് അയച്ച് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. ഏറ്റവും പുതിയ മോഡലിലുള്ള സ്മാർട്ട്ഫോണാണ് വിനായകിന് ദുൽഖർ സമ്മാനമായി നൽകിയത്. പ്രിയ താരം ഫോണിലൂടെ ആശംസകളും നേർന്നു. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊമേഴ്സ് ആയിരുന്നു വിനായകിന്റെ വിഷയം. 500ൽ 493 മാർക്കു വാങ്ങിയ വിനായകിനെ പ്രധാന മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ആ ഫോൺ സംഭാഷണം പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രേക്ഷപണം ചെയ്തിരുന്നു.
വിനയാകിന് അഭിനന്ദനങ്ങൾ.
പ്രിയ ദുൽഖർ...നന്ദി, ഈ പ്രോത്സാഹനത്തിന്.