rafale

അംബാല: ചൈനയും പാകിസ്ഥാനും പ്രകോപനങ്ങൾ തുടരുമ്പോൾ,​ ഇന്ത്യൻ വ്യോമസേനയ്‌ക്ക് പ്രഹരശേഷിയിൽ മേൽക്കോയ്‌മ നൽകിക്കൊണ്ട്,​ ഫ്രാൻസിൽ നിന്ന് ആയുധ സജ്ജമായി എത്തിയ അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്നലെ ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ ലാൻഡ് ചെയ്‌തു. 59,​000 കോടി രൂപയ്‌ക്ക് 36 വിമാനങ്ങളാണ് വാങ്ങുന്നത്.

ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആദ്യവിമാനവും തുടർന്ന് ഒന്നൊന്നായി നാല് വിമാനങ്ങളും ലാൻഡ് ചെയ്‌തു. ഒറ്റ സീറ്റുള്ള മൂന്നും, പരിശീലനത്തിനു ഉപയോഗിക്കാവുന്ന രണ്ട് സീറ്റുകളുള്ള രണ്ടു വിമാനങ്ങളുമാണ് എത്തിയത്. ഇന്നലെ തന്നെ അംബാല ആസ്ഥാനമായ 17-ാം ഗോൾ‌ഡൻ ആരോസ് സ്‌ക്വാഡ്രണിൽ ഉൾപ്പെടുത്തി.

വിമാനങ്ങളുടെ ലാൻഡിംഗ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചതിങ്ങനെ, ''പക്ഷികൾ അംബാലയിൽ സുരക്ഷിതമായി ഇറങ്ങി''. ജലപീരങ്കികൾ സ്വാഗതമഴ വർഷിച്ച് എതിരേറ്റ വിമാനങ്ങളെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ സ്വീകരിച്ചു.

17-ാം സ്‌ക്വാഡ്രണിന്റെ കമാൻഡിംഗ് ഓഫീസർ ഹർകിരാത്ത് സിംഗിന്റെ നേതൃത്വത്തിൽ ഏഴ് പൈലറ്റുമാരാണ് വിമാനങ്ങൾ പറത്തിയത്. ഇവരിൽ ഒരാൾ കോട്ടയം സ്വദേശി വിംഗ് കമാൻഡർ വിവേക് വിക്രം ആയിരുന്നു.
റാഫേൽ ഇന്ത്യൻ വ്യോമാതിർത്തിയിൽ കടന്നതു മുതൽ രണ്ട് സുഖോയ് വിമാനങ്ങൾ അകമ്പടി സേവിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിന് മീതേ എത്തിയപ്പോൾ അറബിക്കടലിൽ താവളമടിച്ചിട്ടുള്ള ഐ.എൻ.എസ് കൊൽക്കത്ത റേഡിയോ സന്ദേശത്തിൽ സ്വാഗതം ആശംസിച്ചു.

'ഇന്ത്യൻ സമുദ്രത്തിലേക്ക് സ്വാഗതം. നിങ്ങൾ ആകാശത്ത് തിളങ്ങട്ടെ. സന്തോഷത്തോടെ ലാൻഡ് ചെയ്യുക''...അതിന് പൈലറ്റിന്റെ

(ഏയ്‌റോ ലീഡർ )​ മറുപടി: '' കാറ്റ് അനുകൂലമാകട്ടെ,​ യാത്ര സന്തോഷകരമാകട്ടെ,​ ഓവർ ആൻഡ് ഔട്ട് ''

7,​000 കിലോമീറ്റർ
ഫ്രാൻസിലെ ബോർദിയോയിലെ മെറിനാക് വ്യോമത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി അബുദാബി അൽദഫ്ര താവളത്തിൽ എത്തിയ വിമാനങ്ങൾ ചൊവ്വാഴ്ച അവിടെ തങ്ങിയ ശേഷം ഇന്നലെ രാവിലെയാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കി 2,​700 കിലോമീറ്റർ സഞ്ചരിച്ചാണ് എത്തിയത്. ഫ്രാൻസിൽ നിന്ന് മൊത്തം 7,​000 കിലോമീറ്റർ.

ആയുധങ്ങൾ

@മീറ്റിയോർ മിസൈലുകൾ (റേഞ്ച് 150 കി.മീ. )​

@സ്‌കാൽപ്പ് ക്രൂസ് മിസൈൽ (റേഞ്ച് 300 കി.മീ )​

@മൈക്ക മിസൈൽ

@ഹാമർ മിസൈൽ

@30 എം.​എം ജിയാറ്റ് തോക്കുകൾ

@മറ്റ് ആധുനിക ആയുധങ്ങൾ

ഇന്ത്യയ്‌ക്ക് വേണ്ടി മാത്രം

@ഹെൽമറ്റിൽ കാണാൻ ഇസ്രയേലി സങ്കേതം

@റഡാർ മുന്നറിയിപ്പിനുള്ള റിസീവർ

@ലോ ബാൻഡ് ജാമർ

@ഇൻഫ്രാ റെഡ് ട്രാക്കിംഗ്

@പത്ത് മണിക്കൂർ ഫ്ലൈറ്റ് ഡേറ്റാ റെക്കാഡിംഗ്

@പർവതങ്ങളിലെ തണുപ്പിൽ എൻജിൻ സ്‌റ്റാർട്ടിംഗ് സൗകര്യം

ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യു​ടെ​ ​ക​രു​ത്ത്

1.​ ​സു​ഖോ​യ് 30​ ​എം.​കെ.​ഐ​ ​(272​ ​എ​ണ്ണം​)​:​ ​റ​ഷ്യ​ൻ​ ​സാ​ങ്കേ​തി​ക​വി​ദ്യ.​ ​എ​ച്ച്.​എ.​എ​ല്ലി​ൽ​ ​നി​ർ​മ്മി​ക്കു​ന്നു.​ ​ഇ​ര​ട്ട​ ​സ​റ്റ,​ ​ഇ​ര​ട്ട​ ​എ​ൻ​ജി​ൻ.​ 8000​ ​കി​ലോ​ ​ആ​യു​ധം​ ​വ​ഹി​ക്കാം.​ ​ബ്ര​ഹ്മോ​സ് ​മി​സൈ​ൽ​ ​ഘ​ടി​പ്പി​ച്ച​ത്.​ ​മി​സൈ​ൽ​ ​ആ​ക്ര​മ​ണം​ ​മു​ൻ​കൂ​ട്ടി​ ​അ​റി​യാ​ൻ​ ​റ​ഡാ​ർ.​ 2500​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത.​ 12​ ​എ​ണ്ണ​ത്തി​നു​ ​കൂ​ടി​ ​ഓ​ർ​ഡ​ർ​ ​ന​ൽ​കി.
2.​ ​മി​റാ​ഷ് 2000​(45​ ​എ​ണ്ണം​)​:​ ​ഫ്ര​ഞ്ച് ​ക​മ്പ​നി​ ​ദ​സോ​ ​നി​ർ​മ്മി​തം.​ ​കാ​ർ​ഗി​ൽ​ ​യു​ദ്ധ​ത്തി​ലെ​ ​ഹീറോ.​ ​പ്ര​ധാ​ന​:​ 30​ ​എം.​എം​ ​പീ​ര​ങ്കി.​ ​ആ​ർ​ 550​ ​മാ​ജി​ക് ​ക്ളോ​സ് ​കോം​പാ​ക്‌​ട് ​മി​സൈ​ൽ.​ ​പേ​ ​ലോ​ഡ് 6000​ ​കി​ലോ ​ഗ്രാം.​ 2495​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത.​
3.​ ​മി​ഗ് 29​ ​(65​എ​ണ്ണം​)​:​ ​റ​ഷ്യ​ൻ​ ​സാ​ങ്കേ​തി​ക​വി​ദ്യ.​ ​ഇ​ര​ട്ട​ ​എ​ൻ​ജി​ൻ,​ ​ഒ​റ്റ​ ​സീ​റ്റ​ർ.​ 2445​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത.​ 17​കി​ലോ​മീ​റ്റ​ർ​ ​ആ​ക്ര​മ​ണ​ ​പ​രി​ധി.​ ​പ്ര​ധാ​ന​ ​ആ​യു​ധം​:​ 4​ ​ആ​ർ​-60​ ​കൊ​പാ​ക്‌​ട്,​ 2​ ​ആ​ർ.​ 27​ ​ആ​ർ​ ​മ​ദ്ധ്യ​ദൂ​ര​ ​റ​ഡാ​ർ​ ​നി​യ​ന്ത്രി​ത​ ​മി​സൈ​ലു​ക​ൾ.​ 21​ന് ​കൂ​ടി​ ​ഓ​ർ​‌​ഡ​ർ​ ​ന​ൽ​കി​

4.​ ​മി​ഗ് 21​ ​ബൈ​സ​ൺ​ ​(54​എ​ണ്ണം​)​:​ ​റ​ഷ്യ​ൻ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ.​ ​ഒ​റ്റ​ ​എ​ൻ​ജി​ൻ,​ ​ഒ​റ്റ​ ​സീ​റ്റ​ർ.​ 2230​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത.​ പ്ര​ധാ​ന​ ​ആ​യു​ധം​:​ ​നാ​ല് ​ആ​ർ​-60​ ​ക്ളോ​സ് ​കം​പാ​ക്‌​ട് ​മി​സൈ​ലു​കൾ

5.​ ​ജാ​ഗ്വാ​ർ​(118​ ​എ​ണ്ണം​)​:​ ​യൂ​റോ​പ്യ​ൻ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ.​ ​ഇ​ര​ട്ട​ ​എ​ൻ​ജി​ൻ​ ​ബോം​ബ​ർ.​ ​സിം​ഗി​ൾ​ ​സീ​റ്റ​ർ,​ 1350​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത.​ ​ര​ണ്ട് ​ആ​ർ​-350​ ​മാ​ജി​ക് ​സി.​സി.​എം​ ​മി​സൈ​ലു​ക​ൾ.​ ​പേ​ ​ലോ​ഡ് 4750​ ​കി​ലോ​ഗ്രാം

6.​ ​തേ​ജ​സ്(17​ ​എ​ണ്ണം​)​:​ ​ഇ​ന്ത്യ​ ​ത​ദ്ദേ​ശീ​യ​മാ​യി​ ​വി​ക​സി​പ്പി​ച്ച​ ​സിം​ഗി​ൾ​ ​എ​ൻ​ജി​ൻ​ ​ലൈ​റ്റ് ​കോം​പാ​ക്‌​ട് ​വി​മാ​നം.​ ​മ​ണി​ക്കൂ​റി​ൽ​ 1,350​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത.​ 500​ ​കി​ലോ​മീ​റ്റ​ർ​ ​ആ​ക്ര​മ​ണ​ ​പ​രി​ധി.​ ​പേ​ ​ലോ​ഡ് 5300​ ​കി​ലോ​ ​ഗ്രാം.​ ​ആ​യു​ധം​:​ ​അ​സ്ത്ര,​ ​ആ​ർ​-73​ ​മി​സൈ​ൽ.​ 24​ന് ​കൂ​ടി​ ​ഓ​ർ​ഡ​ർ​ ​ന​ൽ​കി


തേ​ജ​സോ​ടെ​ ​ആ​കാ​ശ​ത്ത്
വി​രാ​ജി​ക്കൂ​:​ ​മോ​ദി

രാ​ജ്യ​ത്തെ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നെ​ക്കാ​ൾ​ ​വ​ലി​യ​ ​അ​നു​ഗ്ര​ഹ​മി​ല്ല.​ ​രാ​ജ്യ​ത്തെ​ ​സം​ര​ക്ഷി​ക്കു​ക​യെ​ന്നത് ​സ​ത്പ്രവൃ​ത്തി​യും​ ​നീ​തി​ബോ​ധ​മു​ള്ളതു​മാ​യ​ ​കാ​ര്യ​മാ​ണ്.​ ​അ​തി​ന​പ്പു​റം​ ​മ​റ്റൊ​ന്നു​മി​ല്ല.​ ​തേ​ജ​സോ​ടെ​ ​ആ​കാ​ശ​ത്തെ​ ​സ്‌​പ​ർ​ശി​ക്കൂ.​ ​സ്വാ​ഗ​തം.
-​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി
(​സം​സ്കൃ​ത​ത്തി​ലാ​യി​രു​ന്നു​ ​മോ​ദി​യു​ടെ​ ​ട്വീ​റ്റ്)