avni

ലണ്ടൻ: 2020ലെ ബുക്കർ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇന്ത്യൻ വംശജയായ എഴുത്തുകാരി അവ്​നി ദോഷിയും. പ്രഥമ നോവലായ ബേണ്ട്​​ ഷുഗറിലൂ(Burnt Sugar)ടെയാണ്​ ദുബായിൽ പ്രവാസിയായ അവ്​നി 13 എഴുത്തുകാരുള്ള പട്ടികയിൽ ഇടംപിടിച്ചത്​.

അമേരിക്കയിൽ ജനിച്ച്​ ദുബായിൽ ജീവിക്കുന്ന അവ്​നി ദോഷിയുടെ നോവൽ സങ്കീർണവും അസാധാരണവുമായ അമ്മ- മകൾ ബന്ധത്തി​ന്റെ സത്യസന്ധവും യഥാർഥവുമായ വിവരണമാണെന്ന്​ ബുക്കർ സമ്മാന വിധിനിർണയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

രണ്ട്​ തവണ ബുക്കർ സമ്മാനം സ്വന്തമാക്കിയ ഹിലരി മാ​ന്റെലും പട്ടികയിലുണ്ട്​. 162 നോവലുകൾ പരിഗണിച്ചതിൽ നിന്നാണ്​ 13 പേരുൾക്കൊള്ളുന്ന ദീർഘ പട്ടിക തയാറാക്കിയത്​. സെപ്​തംബറിൽ ആറ്​ നോവലുകളുടെ ചുരുക്കപ്പട്ടിക തയാറാക്കി, നവംബറിൽ ബുക്കർ സമ്മാനം പ്രഖ്യാപിക്കും. 50,000 പൗണ്ടാണ് പുരസ്കാര തുക.

♦ നോബേൽ സമ്മാനം കഴിഞ്ഞാൽ,​ ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം

♦ എല്ലാ വർഷവും ഇംഗ്ലീഷിൽ നോവൽ എഴുതുന്ന ഒരു കോമൺവെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലൻഡ് രാജ്യാംഗത്തിനോ,​ സിംബാബ്‌വേ രാജ്യാംഗത്തിനോ നൽകുന്നു.

♦ ആദ്യമായി നൽകിയത് 1968ലാണ്

♦ സൽമാൻ റുഷ്ദി,​ അരുന്ധതി റായ്,​ കിരൺ ദേശായി,​ അരവിന്ദ് അഡിഗ എന്നിവരാണ് ബുക്കർ നേടിയ ഇന്ത്യൻ എഴുത്തുകാർ