ന്യൂഡൽഹി: നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ റാഫേൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് വിമാനങ്ങളെത്തിയത്. ഈ അവസരത്തിൽ ഫ്രാൻസിൽ നിന്ന് റാഫേൽ വിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ചർച്ചകൾക്ക് ആദ്യം തുടക്കമിട്ടത് തങ്ങളാണെന്ന് ഓർമപ്പെടുത്തി കോൺഗ്രസ്.
'റാഫേൽ വിമാനങ്ങൾ ലഭിച്ചതിൽ ഞങ്ങൾ ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിക്കുന്നു. 2012 ൽ റാഫേലിനെ തിരിച്ചറിയുന്നതിനും, വാങ്ങിക്കുന്നതിനും ഐ.എൻ.സി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അദ്ധ്വാനം ഫലം കണ്ടു. '-എന്നാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം മൻമോഹൻ സിംഗ് സർക്കാർ അന്തിമരൂപം നൽകിയ റഫേൽ കരാറും, മോദി സർക്കാർ ഒപ്പുവച്ച അന്തിമ കരാറും തമ്മിലുള്ള വ്യത്യാസവും പാർട്ടി ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.
'കോൺഗ്രസ്, ബി.ജെ.പി കരാറുകൾ തമ്മിലുള്ള വലിയ വ്യത്യാസം ബി.ജെ.പിയുടെ അഴിമതിയേയാണ് തുറന്നുകാട്ടുന്നത്. ബി.ജെ.പിയുടെ 36 ന് പകരം ഇന്ത്യയ്ക്ക് 126 വിമാനങ്ങൾ കോൺഗ്രസ് ഉറപ്പാക്കുമായിരുന്നു. 108 റാഫേൽ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെടുമായിരുന്നു. ഏകദേശം 2016 ൽ ഇന്ത്യയ്ക്ക് റാഫേൽ വിമാനങ്ങൾ ലഭിക്കുമായിരുന്നു. ഓരോ വിമാനത്തിനും 526 കോടിയായിരുന്നു വില '-കോൺഗ്രസ് ട്വീറ്റ് ചെയ്തു.
The Congress Rafale purchase would have ensured India receives 126 jets instead of BJP's 36.
— Congress (@INCIndia) July 29, 2020
108 Rafale jets would have been Made in India.
India would have received the Rafale jets by approx 2016
Cost of each Rafale jet would have been Rs. 526 crore.