മിലാൻ : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ മുൻ ചാമ്പ്യന്മാരായ ഇന്റർമിലാൻ കഴിഞ്ഞ രാത്രി നാപ്പോളിയെ കീഴടക്കി രണ്ടാം സ്ഥാനത്ത് തുടരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ററിന്റെ വിജയം. ആദ്യ പകുതിയിൽ ഡാനിലോ ഡി അംബ്രോസിയും രണ്ടാം പകുതിയിൽ ലൗതാരോ മാർട്ടിനെസുമാണ് ഇന്ററിനായി സ്കോർ ചെയ്തത്.
ഇതോടെ ഇന്ററിന് 37 മത്സരങ്ങളിൽ നിന്ന് 77 പോയിന്റായി.കഴിഞ്ഞ ദിവസം സാംപഡോറിയയെ തോൽപ്പിച്ച് 83 പോയിന്റിലെത്തിയ യുവന്റസ് കിരീടം സ്വന്തമാക്കിയിരുന്നു.