gold

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച്, സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. പവന് 200 രൂപ വർദ്ധിച്ച് വില എക്കാലത്തെയും ഉയരമായ 39,​400 രൂപയിലെത്തി. 25 രൂപ ഉയർന്ന് 4,​925 രൂപയാണ് ഗ്രാം വില. രാജ്യാന്തര വില 1,​937.46 ഡോളറിൽ നിന്നുയർന്ന് 1,​955.94 ഡോളറിൽ എത്തിയതാണ് ആഭ്യന്തര വിലയെയും സ്വാധീനിച്ചത്.