taliban

കാബൂൾ:ബക്രീദ് പ്രമാണിച്ച് അഫ്ഗാനിസ്ഥാനിൽ ഭീകര സംഘടനയായ താലിബാൻ മൂന്നു ദിവസത്തെ വെടിനി‌റുത്തൽ പ്രഖ്യാപിച്ചു. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. കഴിഞ്ഞ കുറച്ച് നാളായി അഫ്ഗാനിൽ താലിബാനും പട്ടാളക്കാരും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്. അഫ്ഗാൻ പട്ടാളത്തിനു നേരെ കാർ ഇടിച്ചുകയറ്റി ചാവേർ ബോംബാക്രമണം നടത്തി 8 സൈനികരെ കൊന്നതാണ് ഒടുവിലത്തെ സംഭവം. അഫ്ഗാൻ സമാധാന കരാർ പ്രകാരം ജയിലിലുള്ള ഭീകരരെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും താലിബാനും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് സംഘർഷങ്ങൾക്ക് കാരണം .