ർടൊറാന്റോ: അമേരിക്കയ്ക്കു പിന്നാലെ കാനഡയിലും അജ്ഞാതമായ വിത്ത് പായ്ക്കറ്റുകൾ ഭീതി പരത്തുന്നു. ഇവ ചൈനയിൽ നിന്ന് എത്തിയതാണെന്നതാണ് ഭീതി വർദ്ധിക്കാനുള്ള കാരണം. ആവശ്യപ്പെടാതെ എത്തുന്ന വിത്തു പായ്ക്കറ്റുകൾ പൊട്ടിക്കരുതെന്നും അറിയാതെ പൊട്ടിച്ചാൽ തന്നെ അത് നടാൻ പാടില്ലെന്നും ഭക്ഷ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത് പ്രകൃതിക്കു തന്നെ നാശമുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ജുവലറിയെന്നോ എഴുത്തുകളെന്നോ രേഖപ്പെടുത്തിയും വിത്തുകൾ എത്തുന്നുണ്ടത്രേ. ഇത്തരം വിത്തുപായ്ക്കറ്റുകൾക്ക് അമേരിക്ക നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് അത്തരമൊരു നീക്കവുമായി കാനഡയും എത്തുന്നത്. കൊവിഡ് മൂലം ചൈനീസ് ഉത്പന്നങ്ങൾക്ക് മാർക്കറ്റ് വളരെ കുറവാണ്. എന്നാൽ, അനധികൃതമായി വിത്തു പായ്ക്കറ്റുകൾ അയയ്ക്കരുതെന്ന് പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം. പ്രതിനിധികളെത്തി അനധികൃത വിത്തുപായ്ക്കറ്റുകൾ കൈപ്പറ്റുമെന്നും അവർ അറിയിക്കുന്നു.