trump-jr

വാഷിംഗ്ടൺ: കൊവിഡ് ചികിത്സക്കായി മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കാം എന്ന തരത്തിൽ തെറ്റായ അവകാശവാദങ്ങൾ പങ്കുവെച്ചതിനെത്തുടർന്ന് യു. എസ് പ്രസിഡന്റിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ അക്കൗണ്ടിന് ട്വിറ്റർ നിയന്ത്രണം ഏർപ്പെടുത്തി. തീവ്ര വലതുപക്ഷ ന്യൂസ് വെബ്‌സൈറ്റായ ബ്രെറ്റ്‌ബാർട്ട് ന്യൂസിൽ വന്ന തീർത്തും അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ അടങ്ങിയ ഒരു വൈറൽ വീഡിയോയാണ് ട്രംപ് ജൂനിയർ ഷെയർ ചെയ്തത്. യൂട്യൂബും ഫേസ്ബുക്കും ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നതിന്റെ അപകടസാദ്ധ്യതകളെക്കുറിച്ച്‌ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ട്വിറ്റർ വീഡിയോ നീക്കം ചെയ്തത്.