rafale

ന്യൂഡൽഹി: അതിർത്തികളിലെ കരുത്ത് വർദ്ധിപ്പിക്കാൻ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തിച്ച പൈല‌റ്റുമാരുടെ സംഘത്തിൽ ഒരു മലയാളിയുമുണ്ട്. പ്രതിരോധ വകുപ്പ് ഔദ്യോഗികമായി ഓരോ പൈല‌റ്റുമാരുടെയും വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും വിമാനത്തോടൊപ്പം നിൽക്കുന്ന പൈല‌റ്റുമാരുടെ ചിത്രത്തിൽ നിന്നും സുഹൃത്തുക്കൾ ഇദ്ദേഹത്തെ കണ്ടെത്തി.

Welcome home 'Golden Arrows'. Blue skies always.

The Arrow formation (Rafales) was given ceremonial welcome by SU-30s.#IndianAirForce #RafaleInIndia #Rafale pic.twitter.com/RP0wITfTPZ

— Indian Air Force (@IAF_MCC) July 29, 2020

വിങ് കമാന്റർ വിവേക് വിക്രം ആണിതെന്നാണ് അറിയുന്നത്. പതിനേഴ് ഗോൾഡൻ ആരോസ് സ്‌ക്വാഡ്രനിലെ കമാന്റിംഗ് ഓഫീസർ ക്യാപ്ടൻ ഹർക്രിത് സിംഗിന്റെ നേതൃത്വത്തിലുള‌ള ഏഴ് പൈല‌റ്റുമാരാണ് വിമാനം ഇന്ത്യയിലെത്തിച്ചത്. വിമാനങ്ങൾ എത്തുന്ന അംബാലയിൽ സംവിധാനങ്ങൾ ഒരുക്കുന്ന നേതൃത്വവും ഒരു മലയാളിയ്ക്കാണ്. തിരുവനന്തപുരം സ്വദേശി എയർമാർഷൽ ബി. സുരേഷിനാണത്.വ്യോമസേന ചീഫ് എയർ മാർഷൽ ആർ കെ എസ് ബദൗരിയ വിമാനങ്ങളെ അംബാലയിൽ സ്വീകരിച്ചു.

राष्ट्ररक्षासमं पुण्यं,

राष्ट्ररक्षासमं व्रतम्,

राष्ट्ररक्षासमं यज्ञो,

दृष्टो नैव च नैव च।।

नभः स्पृशं दीप्तम्...
स्वागतम्! #RafaleInIndia pic.twitter.com/lSrNoJYqZO

— Narendra Modi (@narendramodi) July 29, 2020

The Touchdown of Rafale at Ambala. pic.twitter.com/e3OFQa1bZY

— Rajnath Singh (@rajnathsingh) July 29, 2020

യുദ്ധവിമാനങ്ങളുടെ വരവുമായി ബന്ധപ്പെട്ട് അംബാലയുടെ മൂന്ന് കിലോമീ‌റ്റർ ചു‌റ്റളവിൽ അതിശക്തമായ സുരക്ഷയും ഒരുക്കിയിരുന്നു. അഞ്ച് വിമാനങ്ങളുടെ ആദ്യ ബാച്ചിന് ആർ.ബി.-01 എന്നാണ് പേര് നൽകിയിരിക്കുന്നത്. ആർ.കെ.എസ്.ബദൗരിയയുടെ പേരിലെ അക്ഷരങ്ങളാണിവ. അബുദാബിയിലെ അൽദഫ്ര വിമാനത്താവളത്തിൽ നിന്നും 2700 കിലോമീ‌റ്റർ പറന്ന് ഇവ ഇന്ന് ഇന്ത്യയിലെത്തി. ലോകത്തിലെ ഏറ്റവും മികച്ച പൈല‌റ്രുകൾ എന്നാണ് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ യുദ്ധവിമാനങ്ങൾ പുറപ്പെടും മുൻപ് പറഞ്ഞത്. ഇവരുടെ ചിത്രങ്ങൾ ട്വി‌റ്ററിൽ ട്രെൻഡിങ്ങായി.

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 2016ലാണ് 36 റാഫേൽ വിമാനങ്ങൾക്കായി 59000 കോടിയുടെ കരാർ ഫ്രാൻസുമായി ഒപ്പിട്ടത്. ഇതിൽ ആദ്യത്തേത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ വിജയദശമി ദിനത്തിൽ ഫ്രാൻസിൽ നിന്നും ഏ‌റ്റുവാങ്ങി. 10 എണ്ണം ഫ്രാൻസ് കൈമാറി. ഇവയിൽ 5 എണ്ണം ഫ്രാൻസിൽ തന്നെ പരിശീലനത്തിലാണ്. പിന്നീടുള‌ള അഞ്ചെണ്ണമാണ് ഇന്ന് അംബാലയിൽ എത്തിയിരിക്കുന്നത്. 2021ഓടെ മുഴുവൻ വിമാനങ്ങളും ഇന്ത്യയിലെത്തും. റാഫേൽ വിമാനങ്ങൾ ലാൻഡ് ചെയ്‌ത നിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വി‌റ്ററിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തിട്ടുമുണ്ട്.