ബാറ്റ്സ്മാന് സെഞ്ച്വറി എന്ന പോലെ ബൗളർമാർക്കുള്ള അളവുകോലാണ് അഞ്ചോ അതിലധികമോ ഉള്ള വിക്കറ്റ്നേട്ടങ്ങൾ. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയവർ ഇവരാണ്.
13
വഖാർ യൂനിസ്
1989നും 2003നും ഇടയിൽ 262 ഏകദിനങ്ങൾ കളിച്ച വഖാർ യൂനിസ് ആകെ നേടിയത് 416 വിക്കറ്റുകളാണ്.2001ൽ ഇംഗ്ളണ്ടിനെതിരെ 36 റൺസ് വഴങ്ങി ഏഴിവിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.ഒരു ഹാട്രിക്ക് നേടിയിട്ടുണ്ട്. 14 തവണ നാലുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
10
മുത്തയ്യ മുരളീധരൻ
ടെസ്റ്റിലെയും(800) ഏകദിനത്തിലെയും (534) വിക്കറ്റ് വേട്ടയിലെ റെക്കാഡിന് ഉടമയായ മുരളീധരൻ പത്തു തവണയാണ് അഞ്ച് വിക്കറ്റ് നേട്ടമെന്ന മാന്ത്രിക നേട്ടത്തിലെത്തിയത്. 350 ഏകദിനങ്ങളാണ് കളിച്ചത്. 2000ത്തിലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ 30 റൺസ് വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം.
9
ബ്രെറ്റ് ലീ
അതിവേഗത കൊണ്ട് ബൗളർമാരെ വിരട്ടിയിരുന്ന ബ്രെറ്റ് ലീ 12 വർഷം നീണ്ട ഏകദിന കരിയറിൽ 221 ഏകദിനങ്ങളിൽ നിന്ന് 380 വിക്കറ്റുകളാണ് സ്വന്തമാക്കിയിരുന്നത്. 2003 ലോകകപ്പിൽ കെനിയ്ക്കെതിരെ ഹാട്രിക്കും ബ്രെറ്റ് ലീ നേടിയിരുന്നു. 5-22 ആണ് മികച്ച പ്രകടനം.
9
ഷാഹിദ് അഫ്രീദി
വെടിക്കെട്ട് ബാറ്റ്സ്മാൻ കൂടിയായ അഫ്രീദി 398 ഏകദിനങ്ങളിൽ നിന്ന് 395 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2013 ൽ വെസ്റ്റ് ഇൻഡീസിനെതിരെ 12 റൺസ് വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
8
ലസിത് മലിംഗ
വ്യത്യസ്തമായ ബൗളിംഗ് ആക്ഷനും ചുരുളൻ മുടിയും കൊണ്ട് ശ്രദ്ധേയനായ മലിംഗ ഏകദിനത്തിൽ മൂന്ന് ഹാട്രിക്കുകൾ സ്വന്തമാക്കിയിട്ടുള്ള ഏക ബൗളറാണ്. 226 മത്സരങ്ങളിൽ നിന്ന് 338 വിക്കറ്റുകൾ സ്വന്തമാക്കിയ മലിംഗ 2019ലാണ് ഏകദിനത്തിൽ നിന്ന് വിരമിച്ചത്.