shot-dead

ലാഹോർ: മതനിന്ദയ്ക്ക് വിചാരണ നേരിടുന്ന മുസ്ളിം യുവാവിനെ കോടതി മുറിക്കുള്ളിൽ വെടിവച്ചു കൊന്നു. പെഷവാറിലെ കോടതിയിലാണ് സംഭവം. താഹിൽ ഷമീം അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഖാലിദ് ഖാൻ എന്ന യുവാവ് അറസ്റ്റിലായി. മുസ്ളിം സൈദ്ധാന്തികനായ താഹിൽ രണ്ടു വർഷം മുൻപ് മതനിന്ദയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ വിചാരണയാണ് വൻ സുരക്ഷയോടെ കോടതിയിൽ നടന്നത്. അതിനിടെ ഖാലിദ് ഖാൻ എത്തി വെടി വയ്ക്കുകയായിരുന്നു. അഹമ്മദ് തത്ക്ഷണം മരിച്ചു. പാകിസ്ഥാനിൽ ജീവപര്യന്തമോ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമാണ് മതനിന്ദ.