കൊച്ചി : മലയാളി സെന്റർ ബാക്ക് അബ്ദുൽ ഹക്കു കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാൾ ക്ളബുമായുള്ള കരാർ മൂന്ന് വർഷത്തേക്ക് കൂടി നീട്ടി.മലപ്പുറം വാണിയന്നൂർ സ്വദേശിയായ ഹക്കു കഴിഞ്ഞ സീസണിൽ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിൽ നിന്നാണ് ബ്ളാസ്റ്റേഴ്സിലേക്ക് എത്തിയത്.
തിരൂർ സ്പോർട്സ് അക്കാദമിയിലൂടെ കരിയർ തുടങ്ങിയ ഇൗ 25കാരൻ പിന്നീട് ഡി.എസ്.കെ ശിവാജിയൻസ് ജൂനിയർ,സീനിയർ ടീമുകളിൽ കളിച്ചു. ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ളബ് ഫത്തേ ഹൈദരാബാദിനായും കളിച്ചിട്ടുണ്ട്. ആറടി പൊക്കക്കാരനായ ഹക്കു 2017ലാണ് നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിലൂടെ എെ.എസ്.എല്ലിൽ എത്തിയത്.