ന്യൂഡൽഹി : സ്വന്തം പേരിന്റെ അക്ഷരങ്ങൾ യുദ്ധവിമാനത്തിന്റെ ടെയിൽ നമ്പരിൽ രേഖപ്പെടുത്താൻ അപൂർവ ഭാഗ്യം കൈവന്ന വ്യോമസേനാ മേധാവിയാണ് ആർ. കെ. എസ് ബദൗരിയ. റാഫേൽ ഇടപാടിൽ നിർണായക പങ്ക് വഹിച്ചതിന്റെ ആദരസൂചകമായി രണ്ട് സീറ്റുള്ള ഒരു വിമാനത്തിന്റെ വാലിലെ തിരിച്ചറിയൽ നമ്പർ അദ്ദേഹത്തിന്റെ പേരിലെ അക്ഷരങ്ങൾ ചേർത്ത് ആർ. ബി - 008 എന്നാണ്. ദസോ ഇന്ത്യയ്‌ക്കായി നിർമ്മിച്ച ആദ്യ റാഫേൽ വിമാനമാണിത്. 2018 ഒക്ടോബർ 30ന് ഫ്രാൻസിൽ കന്നിപ്പറക്കൽ നടത്തി. ഇന്ത്യയ്‌ക്ക് വേണ്ടി മാത്രമുള്ള എല്ല സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തുന്ന ഈ വിമാനമായിരിക്കും അവസാനം കൈമാറുന്നത്.
''റാഫേൽ പോർ വിമാനങ്ങൾ ലാൻഡ് ചെയ്‌തത് നമ്മുടെ സൈനിക ചരിത്രത്തിലെ പുതിയ യുഗത്തിന്റെ തുടക്കമാണ്. ബഹുമുഖ ശേഷയുള്ള ഈ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്‌ടിക്കും''.
- രാജ്നാഥ് സിംഗ്
പ്രതിരോധമന്ത്രി
റാഫേൽ നാൾവഴി
നിർമ്മാണം ഫ്രഞ്ച് ദസോ ഏവിയേഷൻ
59,000 കോടി രൂപയ്‌ക്ക് 36 വിമാനങ്ങളാണ് വാങ്ങുന്നത്
28 സിംഗിൾ സീറ്റ്, 8 ഡബിൾ സീറ്റ്
2016 സെപ്തംബർ 23ന് മോദി സർക്കാർ പുതിയ കരാർ ഒപ്പിട്ടു
126 വിമാനങ്ങൾക്കുള്ള 2014ലെ യു.പി.എ സർക്കാരിന്റെ കരാർ മാറ്റി
പുതിയ കരാറിൽ ക്രമക്കേടെന്ന് കോൺഗ്രസ്
2018 - കരാറിൽ ക്രമക്കേടില്ലെന്ന് സുപ്രീംകോടതി
2019 -പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാൻസിൽ ആദ്യ വിമാനം ഏറ്റുവാങ്ങി
ഇന്ത്യൻ പൈലറ്റുമാർക്ക് ഫ്രാൻസിൽ റാഫേലിൽ പരിശീലനം
പത്ത് വിമാനങ്ങളുടെ കൈമാറ്റ നടപടികൾ പൂർത്തിയായി
അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാൻസിൽ തുടരും
പരിശീലനം ഒൻപത് മാസം കൂടി
2022ൽ എല്ലാ വിമാനങ്ങളും ഇന്ത്യയ്‌ക്ക് കൈമാറും
അംബാല താവളം
റാഫേൽ സ്ക്വാഡ്രണിന്റെ ആദ്യ ആസ്ഥാനം അംബാല. ഉന്നം പാകിസ്ഥാൻ
രണ്ടാംസ്ക്വാഡ്രൺ പശ്ചിമ ബംഗാളിലെ ഹാസിമാര. ഉന്നം ചൈന
രണ്ടിടത്തും 18 റാഫേൽ വിാനങ്ങൾ വീതം താവളമടിക്കും
അംബാലയിൽ ജാഗ്വാർ രണ്ട് സ്‌ക്വാഡ്രണുകളും മിഗ് 21 ഒരു സ്ക്വാഡ്രണും ഉണ്ട്.
ബാലാക്കോട്ട് ആക്രമിച്ച മിറാഷ് വിമാനങ്ങൾ ടേക്കോഫ് ചെയ്‌തത് ഇവിടെ നിന്ന്
പാക് അതിർത്തി 220 കിലോമീറ്റർ മാത്രം അകലെ
ചരിത്ര നിമിഷം, അഭിമാന ദിവസം. ഇന്ത്യയെ പ്രബലവും സുരക്ഷിതവുമായ രാജ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങൾക്കുള്ള മികച്ച തെളിവ്. ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മോദി സർക്കാർ പ്രതിഞ്ജാബദ്ധം. ആകാശത്തെ ഏത് വെല്ലുവിളിയും ചെറുക്കാൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദി.
- അമിത് ഷാ, ആഭ്യന്തര മന്ത്രി