ട്രെയിൻ കൂകിപ്പായുന്ന ട്രാക്കിലൂടെ കൊവിഡ് കണ്ടെയ്ൻമെന്റ് സോണിൽ കടക്കാൻ പൾസറിൽ പാഞ്ഞ യുവാക്കളെ റെയിൽവേ ഗേറ്റ് കീപ്പർ പൊക്കി. യുവാക്കളുടെ സാഹസിക ബൈക്ക് യാത്രയുടെ വീഡിയോയും ബൈക്ക് കസ്റ്റഡിയിലായ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കരുനാഗപ്പള്ളിക്ക് സമീപം വവ്വക്കാവിലായിരുന്നു സംഭവം