തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാതലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. കൊവിഡ് കേസുകൾ വർദ്ധിക്കുകയും സമ്പർക്ക രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്നതിന് പിന്നാലെയാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് പിടികൂടിയാൽ കുറ്റക്കാരിൽ നിന്ന് ഉടനെ തന്നെ പിഴ ഈടാക്കാനാണ് തീരുമാനം.
കൊവിഡ് ചട്ടലംഘനത്തിന് ഇനി പിടിയിലായാൽ അവിടെ വച്ച് തന്നെ പിഴ നൽകണം. നേരത്തെ സംഭവസ്ഥലത്ത് വച്ച് പിഴ ഈടാക്കേണ്ടായിരുന്നു.മാസ്ക് ഇല്ലെങ്കിൽ പിഴ 200 രൂപയാണ്. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 200 രൂപയും, ചടങ്ങുകളിൽ ആളുകളുടെ എണ്ണം കൂടിയാൽ 500 രൂപയം ക്വാറന്റീൻ ലംഘനത്തിന് 1000 രൂപയും മാനദണ്ഡം ലംഘിച്ച് വാഹനം ഇറക്കിയാൽ 2000 രൂപയുമാണ് പിഴ. ദിവസവും അയ്യായിരത്തിനടുത്ത് കേസുകളാണ് കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.