worm

ലക്നൗ: കൊവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടമാർക്കും ആരോഗ്യ പ്രവർത്തകർക്കും പുഴുവരിച്ച ഭക്ഷണം നൽകിയെന്ന് പരാതി. ലക്നൗവിലെ കിംഗ് ജോർജ് ആരോഗ്യ സർവ്വകലാശാലയിലെ ആരോഗ്യ പ്രവർത്തകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മോശമായ താമസ സൗകര്യമാണ് തങ്ങൾക്ക് നൽകിയിരിക്കുന്നതെന്നും അവർ പരാതിപ്പെട്ടു.

മിക്കപ്പോഴും തങ്ങൾക്ക് പുഴുവരിച്ച ഭക്ഷണമാണ് ലഭിക്കുന്നത്. റസിഡന്റ് ഡോക്ട‍ർക്ക് വിശ്രമത്തിനായി ലഭിച്ചിരിക്കുന്ന സ്ഥലത്തെ ഫാൻ പോലും പ്രവർത്തിക്കുന്നില്ല. ആരോഗ്യകരമായ ഭക്ഷണം നൽകണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസല‍ർക്ക് കത്തെഴുതിയിട്ടുണ്ട് - ഡോക്ടർമാർ പറഞ്ഞു.

ഇവിടെ ക്വാറന്റൈൻ സെന്ററിൽ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളിക്കും പുഴു അടങ്ങിയ ഭക്ഷണമാണ് ലഭിച്ചതെന്നും ഡോക്ട‍ർമാർ പറയുന്നു.