ന്യൂഡൽഹി: എം.ഫിൽ ഒഴിവാക്കി ഗവേഷണത്തോടൊപ്പം നാല് വർഷ ബിരുദ കോഴ്സാണ് പുതിയ ഉന്നത വിദ്യാഭ്യാസ നയത്തിലുള്ളത്.
സമഗ്രമായ മൾട്ടി-ഡിസിപ്ലിനറി അണ്ടർ ഗ്രാജ്വേറ്റ് വിദ്യാഭ്യാസമാണ് നയം വിഭാവനം ചെയ്യുന്നത്. യു.ജി. വിദ്യാഭ്യാസം, 3 അല്ലെങ്കിൽ 4 വർഷം , 1 വർഷത്തിനുശേഷം സർട്ടിഫിക്കറ്റ്, 2 വർഷത്തിന് ശേഷം അഡ്വാൻസ്ഡ് ഡിപ്ലോമ, 3 വർഷത്തിന് ശേഷം ബാച്ചിലേഴ്സ് ഡിഗ്രി, 4 വർഷത്തിന് ശേഷം ഗവേഷണത്തിനൊപ്പം ബിരുദം.
കാതലായ മാറ്റങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 3.5 കോടി പുതിയ സീറ്റുകൾ
മെഡിക്കൽ-നിയമ വിദ്യാഭ്യാസം ഒഴികെ മുഴുവൻ ഉന്നതവിദ്യാഭ്യാസവും ഹയർ എഡ്യൂക്കേഷൻ കമ്മിഷൻ ഒഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ)യുടെ കീഴിൽ
ഐ.ഐ.ടി.കൾ, ഐ.ഐ.എമ്മുകൾ എന്നിവയ്ക്ക് തുല്യമായി മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റികൾ
ഉന്നതവിദ്യഭ്യാസ ഗവേഷണത്തിന് നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കും.
2030 ആകുമ്പോഴേക്കും അദ്ധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത 4 വർഷത്തെ സംയോജിത ബി എഡ് ഡിഗ്രി.
സാങ്കേതിക വിദ്യാഭ്യാസത്തിന് നാഷണൽ എജ്യുക്കേഷണൽ ടെക്നോളജി ഫോറം
കോളേജുകളുടെ അഫിലിയേഷൻ 15 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി അവസാനിപ്പിക്കും.
കോളേജുകൾക്ക് സ്വയംഭരണാവകാശം
കോളേജുകൾക്ക് ശ്രേണി അടിസ്ഥാനമാക്കി സ്വയംഭരണാവകാശം നൽകുന്നതിന് ഘട്ടം തിരിച്ചുള്ള സംവിധാനം ഏർപ്പെടുത്തും.
ഒരു നിശ്ചിത കാലയളവിൽ, ഓരോ കോളേജും ഒന്നുകിൽ സ്വയംഭരണ ബിരുദം നൽകുന്ന അല്ലെങ്കിൽ സർവകലാശാലയുടെ ഘടക കോളേജായി വികസിപ്പിക്കും
കൗൺസിലുകൾ വെവ്വേറെ
കോളേജുകളുടെ നിയന്ത്രണത്തിനായി ദേശീയ ഉന്നത വിദ്യാഭ്യാസ റഗുലേറ്ററി കൗൺസിൽ (എൻ.എച്ച്. ഇ.ആർ.സി.),
സ്കൂളുകളുടെ നിലവാര ക്രമീകരണത്തിനായി പൊതുവിദ്യാഭ്യാസ കൗൺസിൽ (ജി.ഇ.സി.)
ധനസഹായത്തിനായി ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗൺസിൽ (എച്ച്.ഇ.ജി.സി),
അക്രഡിറ്റേഷനായി നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ (എൻ.എ.സി.)
സ്കൂളുകളുടെ നിലവാര ക്രമീകരണത്തിനായി പൊതുവിദ്യാഭ്യാസ കൗൺസിൽ (ജി.ഇ.സി.)
അദ്ധ്യാപക വിദ്യാഭ്യാസത്തിനായി 2022 ഓടെ ദേശീയതലത്തിൽ പൊതു പ്രൊഫഷണൽ മാനദണ്ഡം
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം ഉയർത്തും
തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് സ്കൂൾ , ഉന്നത വിദ്യാഭ്യാസ തലത്തിൽ ഗുണനിലവാരം ഉയർത്തുമെന്നും,തൊഴിലില്ലായ്മയ്ക്ക്ഒരു പരിധി വരെ പരിഹാരം കാണാനുമാവുമെന്നും വിദ്യാഭ്യാസ വിദഗ്ദ്ധൻ ടി.പി സേതുമാധവൻ പറഞ്ഞു.
പുത്തൻ തൊഴിലധിഷ്ഠിത കോഴ്സുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നത് കേരളത്തിന് ഗുണകരമാവും.. വിദേശ യൂണിവേഴ്സിറ്റികൾക്ക് ക്യാമ്പസുകൾ തുടങ്ങാൻ അനുമതി ലഭിക്കുന്നതോടെ ആഗോള വിദ്യാഭ്യാസം രാജ്യത്ത് ലഭ്യമാകും. കേരളത്തിൽ നിന്ന് ഓരോ വർഷവും 20,000 ത്തോളം പേരാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നത്. ഉന്നത വിദ്യാഭ്യസത്തോടൊപ്പം ഗവേഷണത്തിനുംസ്കൂൾ തലത്തിൽ ഭാഷാപഠനത്തിനും പ്രാധാന്യം ലഭിക്കും.
. 12-ാം ക്ലാസ് വരെ സെക്കൻഡറി തലമാക്കുമ്പോൾ ഹയർ സെക്കൻഡറി തലം ഇല്ലാതാവും.ഇതിന്റെപ്രായോഗിക ബുദ്ധിമുട്ടുകളെപ്പറ്റി കൂടുതൽ പഠനം ആവശ്യമാണ്. അദ്ധ്യാപക യോഗ്യത സംബന്ധിച്ച് ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ ഭാഗത്ത് എതിർപ്പുകൾ ഉയരാനും സാധ്യതയുണ്ട്. മൂന്ന് വർഷം നീളുന്ന പ്രീപ്രൈമറി പഠനം എങ്ങനെ വേണമെന്നും ചർച്ചകൾ ആവശ്യമാണ്. 2030ഓടെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ വരുമെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ ടെക്നോളജി പാഠഭാഗത്ത് ഉൾപ്പെടുന്നതും ഗുണകരമാണ്.