പെരുമ്പാവൂർ: കേരളത്തിലെ സാഹിത്യസദസുകളിലും കൂട്ടായ്മകളിലും സജീവ സാന്നിദ്ധ്യമായിരുന്ന കവി ലൂയിസ് പീറ്റർ (58) നിര്യാതനായി. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. സുഹൃത്തുക്കൾക്കിടയിൽ 'ലൂയി പാപ്പാ' എന്നാണ് അറിയപ്പെട്ടിരുന്നത്. ഫെഡറൽ ബാങ്ക് മുൻ ജീവനക്കാരനായിരുന്നു. 1986ൽ ആദ്യകവിത എഴുതിയ ലൂയിസ് 20 വർഷത്തിനുശേഷമാണ് കവിതയുമായി വീണ്ടുമെത്തിയത്. തുടർന്ന് സാംസ്‌കാരിക കൂട്ടായ്മകളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും ശ്രദ്ധേയനായി. 'ലൂയിസ് പീറ്ററിന്റെ കവിതകൾ' എന്ന പേരിൽ കവിതാസമാഹാരം പുറത്തിറക്കി. ലൂയിസ് പീറ്ററിന്റെ അനുഭവങ്ങളുടെ ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. മുത്തുഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ബിബിൻ പോലൂക്കര സംവിധാനവും സുഹൃദ്‌സംഘം നിർമാണവും നിർവഹിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. പെരുമ്പാവൂർ വേങ്ങൂർ ഇളമ്പിള്ളി പരേതനായ പത്രോസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ഡോളി. മക്കൾ: ദിലീപ്, ദീപു. മരുമക്കൾ: അനീറ്റ, മഞ്ജു.