covid

ഇടുക്കി: ഇടുക്കി പീരുമേട് പട്ടുമലയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പൊലീസ് കേസെടുത്ത പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ പാസ്റ്റർ അറുപതിലധികം വീടുകളിൽ കയറിയിറങ്ങി പ്രാർത്ഥന നടത്തിയിരുന്നു. കണ്ടെയ്‌ൻമെന്റ് സോണിലെ വീടുകളിലുൾപ്പടെ കയറിയായിരുന്നു ഇയാൾ പ്രാർത്ഥന നടത്തിയത്. സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു പ്രാർത്ഥനകളെല്ലാം നടന്നത്. പൊലീസ് കേസെടുത്ത ശേഷം അയച്ച സ്രവ പരിശോധനയിലാണ് പാസ്റ്റർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.