rajamauli

ഹൈദരാബാദ്: 'ബാഹുബലി" സംവിധായകൻ എസ്.എസ്. രാജമൗലിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ രാജമൗലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദിവസങ്ങൾക്ക് മുമ്പ് തനിക്കും കുടുംബാംഗങ്ങൾക്കും നേരിയ പനിയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നുവെന്നും മരുന്നു കഴിച്ചിട്ടും ഭേദമാകാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും രൗജമൗലി ട്വീറ്റ് ചെയ്തു.
ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം രൗജമൗലിയും കുടുംബവും ഹോം ക്വാറന്റെയിനിലാണ്. നിലവിൽ ആർക്കും പ്രകടമായ രോഗലക്ഷണങ്ങളില്ല. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ കൊവിഡ് മാനദണ്ഡവും പാലിക്കുമെന്നും രോഗം പൂർണമായി ഭേദമായതിന് ശേഷം താനും കുടുംബവും കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി പ്ളാസ്മ ദാനം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുമെന്നും രാജമൗലി വ്യക്തമാക്കി.