hajj-pilgrimage

റിയാദ്: കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഹജ്ജ് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുക. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് എത്തുന്നതിന് ഈ വര്‍ഷം സൗദി മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാം.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തു നിലവിലുണ്ടായിരുന്ന കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിച്ചതോടെ സൗദിയിലെ ജീവിതം സാധാരണഗതിയിലേക്ക് നീങ്ങിത്തുടങ്ങിയിരിക്കുകയാണ്. അതേസമയം, നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷയും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരം എല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് കര്‍മ്മം നടത്തണമെന്ന് കരുതിപോകുന്നു. തീര്‍ത്ഥാടകര്‍ ഇതിനായി വര്‍ഷങ്ങളോളം പണം സ്വരുക്കൂട്ടകയും ആവര്‍ത്തിച്ച് യാത്രക്കായുള്ള അപേക്ഷ നല്‍കുകയും ചെയ്യുന്നു.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഹജ്ജ് കര്‍മ്മങ്ങള്‍ കുറച്ചിട്ടുണ്ട്. ഹജ്ജിന് എത്തുന്ന തീര്‍ത്ഥാടകരുടെ കൊവിഡ് പരിശോധനകള്‍ നടത്തുന്നതിനും അതിനൊപ്പം തന്നെ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും തീരുമാനമായി. സാധാരണയായി രണ്ട് ദശലക്ഷം തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ ഇത്തവണ അത് ആയിരമായി ചുരുക്കുകയാണ് സൗദി. ഇതോടെ ചിലര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ സാധിക്കുക. സൗദിയില്‍ താമസിക്കുന്ന ആളുകളെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുക.