sureshgopi

കൊവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും. മാസ്‌ക് ധരിക്കുമ്പോൾ നമ്മൾ മുഖം മറച്ചുപിടിക്കുകയല്ല,​ സ്വന്തം വ്യക്തിത്വം വിളംബരം ചെയ്യുകയാണ്. കൊവിഡിന് എതിരായ പോരാട്ടത്തിന് കരുത്തു പകരാൻ കേരളകൗമുദി ആവിഷ്‌കരിച്ച 'എന്റെ കരുതൽ'- മാസ്‌ക് ക്യാമ്പെയിനിൽ വായനക്കാർക്കും പങ്കുചേരാം.

നിങ്ങൾ ചെയ്യേണ്ടത്

 മാസ്‌ക് ധരിച്ച നിങ്ങളുടെ ഫോട്ടോ കേരള കൗമുദിയുടെ ഫേസ്ബുക്ക് പേജിൽ (https://www.facebook.com/keralakaumudi) അപ്‌ലോഡ് ചെയ്തിരിക്കുന്ന ഇന്നത്തെ ഒന്നാം പേജിനു താഴെ ഫോട്ടോ കമന്റായി പോസ്റ്റ് ചെയ്യുക. ഒപ്പം പേരും സ്ഥലവും രേഖപ്പെടുത്തുക.

 തിരഞ്ഞെടുക്കപ്പെടുന്ന,​ മികച്ചതും വ്യത്യസ്തവുമായ ഫോട്ടോകൾ നാളത്തെ കേരളകൗമുദി ദിനപത്രത്തിലും ഇ- പേപ്പറിലും പ്രസിദ്ധീകരിക്കും.

 പ്രസിദ്ധീകരണത്തിന് ഫോട്ടോകൾ തിരഞ്ഞെടുക്കുന്നത് നടനും എം.പിയുമായ സുരേഷ് ഗോപിയും നടി അനു സിത്താരയും ചേർന്നാണ്.