ലണ്ടൻ: ഇന്ത്യൻ ഭക്ഷണം ഒരുകാലത്ത് വിദേശികൾക്ക് ഏറെ പ്രിയങ്കരമായിരുന്നുവെങ്കിലും ഇന്ന് ഇതിന് അത്ര പ്രസക്തിയില്ല. എന്നാൽ കെൻസിംഗ്ടൺ കൊട്ടാരത്തിലെ തന്റെ അതിഥികൾക്ക് വില്യം രാജകുമാരൻ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ നൽകിയത് ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. പപ്പടം,നാൻ തുടങ്ങിയ ഇന്ത്യൻ ഭക്ഷണവിഭവങ്ങളാണ് അതിഥികൾക്കായി നൽകിയത്. ഇംഗ്ലണ്ടിലെ മുൻ ഫുഡ്ബോൾ താരം പീറ്റർ ക്രൗച്ചിയായിരുന്നു വില്യം രാജകുമാരന്റെ അതിഥി. ഒരു സ്വകാര്യ ചാനലിനായി പീറ്റർ ക്രൗച്ചിന്റെ അഭിമുഖം കെൻസിംഗ്ടൺ കൊട്ടാരത്തിൽ വച്ചു നടക്കുന്നതിനിടെയാണ് വില്യം രാജകുമാരൻ ഇദ്ദേഹത്തിന് ഇന്ത്യൻ ഭക്ഷണം നൽകിയത്. ഇതോടെയാണ് സംഭവം ഏവരുടെയും ശ്രദ്ധയിൽപ്പെട്ടത്.
ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ് എന്നറിയപ്പെടുന്ന വില്യം രാജകുമാരൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്. ലോക്ക്ഡൗണിന് മുമ്പാണ് പരിപാടിയുടെ ഒരു ഭാഗം ചിത്രീകരിച്ചിരുന്നത്. ഫുട്ബോൾ തനിക്ക് ഏറെ ആശ്വാസം തരുമെന്നും വില്യം രാജകുമാരൻ പറഞ്ഞു.തന്റെ ജീവിതത്തിൽ ഫുട്ബോളിന് ഒരു പ്രത്യേക സ്ഥാനമാണുളളത്. ഫുട്ബോളിനെ പറ്റി സംസാരിക്കുന്നത് കൂടുതൽ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിൽ കുട്ടികളെ എങ്ങനെ വിനോദത്തിലേർപ്പെടുത്താമെന്നും താൻ അത് കണ്ടെത്തിയെന്നും വില്യം രാജകുമാരൻ പറഞ്ഞു. അതേസമയം തനിക്ക് ക്ഷമ വളരെ കുറവാണെന്നും ലോക്ക്ഡൗണിൽ വീട്ടിലിരുന്നപ്പോൾ അത് തിരിച്ചറിഞ്ഞുവെന്നും വില്യം രാജകുമാരൻ വ്യക്തമാക്കി. വ്യത്യസ്ഥമായ ഭക്ഷണ പദാർത്ഥങ്ങളാണ് ഓരോ ആഴ്ചയിലും വില്യംസ് രാജകുമാരൻ തന്റെ അതിഥികൾക്കായി ഒരുക്കുന്നത്.