ന്യൂയോർക്ക്: ആശങ്കയിലാഴ്ത്തി ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.17,164,974 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 669,121 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 10,673,627 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 280,526 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. തൊട്ടുപിന്നാലെ ഇന്ത്യയുമുണ്ട്. യു എസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 4,561,721 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 153,599 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു.
24 മണിക്കൂറിനിടെ 62,994 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,233,148 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 2,555,518 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 90,188 ആയി. 1,787,419 പേർ സുഖം പ്രാപിച്ചു. 70,869 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ കൊവിഡ് രോഗികൾ കഴിഞ്ഞ ദിവസം 15 ലക്ഷം കടന്നിരുന്നു. 1,584,384 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 52,249 പുതിയ കേസുകളും 779 മരണങ്ങളുമുണ്ടായി. 35,003 പേരാണ് കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. 1,021,611 പേർ രോഗമുക്തി നേടി.