ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ നടന്‍റെ മുന്‍ കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കി. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ബിഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‍ത കേസിലാണ് അങ്കിത മൊഴി നൽകിയത്.
സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസമാണ് റിയ ചക്രബർത്തിക്കെതിരെ പൊലീസ് കേസെടുത്തത്. സുശാന്തിന്റെ പിതാവ് കെ കെ സിംഗ് നല്‍കിയ പരാതിയിലാണ് റിയക്കെതിരെ കേസെടുത്തത്. സുശാന്തിനെ റിയ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നും സാമ്പത്തികമായി വഞ്ചിച്ചെന്നും മാനസികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.